ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്.തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ് തമിഴ്‌നാട് സ്വദേശിനിയായ പങ്കാളിയെ ക്രൂരമായി കൊന്നത്.24കാരിയെ കൊന്ന് 40 – 50 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് നൽകുകയായിരുന്നു.തമിഴ്‌നാട്ടില്‍ കശാപ്പുകാരനായി ജോലി ചെയ്യുന്നതിനിടെയാണ് നരേഷും 24കാരിയായ യുവതിയും തമ്മില്‍ പരിചയത്തിലായത്. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നാടായ ജാര്‍ഖണ്ഡിലെത്തിയ നരേഷ് ഇവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പിന്നാലെ തമിഴ്‌നാട്ടിലെത്തി യുവതിയുമായി ബന്ധം തുടരുകയും ചെയ്തു.
ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് പങ്കാളിയെ ഒഴിവാക്കാന്‍ ക്രൂരമായ കൊലപാതകം നടത്തിയത്. നാട്ടിലേക്ക് മടങ്ങിയ നരേഷ് തിരികെ എത്താതിരുന്നതോടെ യുവതി അങ്ങോട്ടേക്ക് തിരിച്ചു. ഇക്കാര്യം നരേഷിനേയും യുവതിയുടെ അമ്മയേയും അറിയിക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ എത്തിയ യുവതിയെ വന മേഖലയിലേക്കാണ് നരേഷ് കൊണ്ടുപോയത്. ഇവിടെ വച്ച് ബലാത്സംഗം ചെയ്ത് ശേഷം സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഇതിനു ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം 50 കഷണങ്ങളായി മുറിക്കുകയായിരുന്നു. വന മേഖലയായതിനാല്‍ മൃഗങ്ങള്‍ ഭക്ഷിക്കും എന്ന കണക്ക് കൂട്ടലിലായിരുന്നു ഇങ്ങനെ ചെയ്തത്. പിന്നാലെ ഭാര്യയുടെ അടുത്തേക്ക് പോവുകയും ചെയ്തു. തെരുവു നായ ഒരു കൈ കടിച്ചെടുത്ത് ഗ്രാമത്തിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.ഈ കൈ ആരുടേതാണെന്ന് ഗ്രാമവാസികൾ അന്വേഷിച്ചു പിന്നീടും മാംസഭാഗങ്ങൾ വനത്തിൽ നിന്നും വരാൻ തുടങ്ങി. തുടർന്ന് ഗ്രാമവാസികൾ വനത്തിനുള്ളിൽ എത്തി അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ഈ സമയം യുവതിയുടെ അധാർ കാർഡ് കണ്ടെത്തി ഒപ്പം ശരീരഭാഗങ്ങളും. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.