ഡബ്ലിൻ:അയർലൻഡിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ഉള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.സിയാൽ എം.ഡി എസ് സുഹാ സുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെൻ്റ് വൈസ് പ്രസിഡൻ്റ് ഒവിൻ മിക്ഗ്ലോക്ലീനുമായും ചർച്ചകൾ നടത്തി.ഇന്ത്യയിലെ അംബാസിഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശുപാർശ ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട് .ഇതിൻ്റെ പിന്നിൽ അയർലഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടൻതന്നെയാണ്.ഇദ്ദേഹംഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയാണ്.ശരാശരി 250ലേറെ പേരാണ് കേരളത്തിൽ എത്താൻ വിവിധ വിമാനങ്ങൾക്ക് വലിയ നിരക്ക് നൽകി യാത്രചെയ്യുന്നത്. 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്ര സമയം. നേരിട്ടുള്ള സർവീസ് വന്നാൽ 9 മുതൽ 10 മണിക്കൂർ കൊണ്ട് കേരളത്തിൽ എത്താനാകും നിരക്കിലും കുറവുണ്ടാകും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.