ജീവനക്കാർ എല്ലാം കള്ളന്മാരും കൊള്ളക്കാരുമാകുന്ന കാലം, ഈ സംഭവം സത്യമാണ് എന്ന് പൊതു സമൂഹം കരുതും. വാർത്ത പുറത്ത് വിട്ട സ്ഥിതിക്ക് അതിൻ്റെ തുറന്ന് എഴുത്ത് അത്യാവശ്യമാണ്.അഞ്ചര ലക്ഷം വരുന്ന അധ്യാപകരും ജീവനക്കാരും കേരളത്തിൻറെ സിവിൽ സർവീസിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. കേരളത്തിലെ പൊതുസമൂഹത്തിന് അവർ ചെയ്യുന്ന സേവനങ്ങളെ ആർക്കും വിസ്മരിക്കാൻ കഴിയില്ല. ആരോഗ്യ വകുപ്പ് മുതൽ റവന്യൂ മുതൽ എത്രയോ സർവീസുള്ള ഒരു സിവിൽ സർവീസ് ആണ് സംസ്ഥാനത്തുള്ളത്. ഇന്നലെ കണക്ക് പുറത്ത് വിട്ടപ്പോൾ എല്ലാവരും ഞെട്ടിയിട്ടുണ്ടാവും .കാരണം സിവിൽ സർവീസിൽ ഇത്തരം അഴിമതികൾഉണ്ട് എന്നുള്ളത് വെറും അഴിമതിയല്ല. കേരളത്തിലെ സാധാരണ പാവങ്ങൾ കൊടുക്കുന്ന പെൻഷൻ കയ്യിട്ടുവാരി എന്നുള്ള അഴിമതിയാണ്.കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വളരെ മുന്നിൽകണ്ട് കണക്ക് കൂട്ടി ജീവിക്കുന്നവരാണ്. അവർക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ പോലും വലിയ സമരങ്ങളിലൂടെ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാന സർക്കാർ പലപ്പോഴും സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയാത്തത് എന്ന് പല പ്രാവശ്യം പറയുന്നുണ്ട്, അത് കേന്ദ്രം തരേണ്ടതാണ് ,കേന്ദ്രം തരാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നും പറയുന്നു. ഇതിനിടയിൽ കേരളത്തിലെ ജീവനക്കാരുടെ സമരം വളരെ ആവേശത്തോടെ മുന്നോട്ട് പോകുന്ന ഒരു സാഹചര്യത്തിലാണ് ഇന്നലെ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരു കൂട്ടം ജീവനക്കാർ അതും സാധാരണ പെൻഷൻകാരുടെ പൈസ തട്ടിമാറ്റി എന്നുള്ള രീതിയിൽ വാർത്ത വരുന്നത്കേരളത്തിലെ സിവിൽ സർവീസിൽ പണിയെടുക്കുന്ന എല്ലാ ജീവനക്കാർക്കും അത് അപമാനമാണ്. പൊതുസമൂഹം എല്ലാവരെയും അത്തരത്തിൽ കാണാൻ സാധിക്കുന്ന ഒരു അവസ്ഥയുണ്ടാകും. അതുകൊണ്ട് തീർച്ചയായും ഈ കാര്യത്തിൽ സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. ചെറിയ അഴിമതികൾ മുതൽ കോടിക്കണക്കിന് അഴിമതികൾ വരെ നടത്തുന്ന നമ്മുടെ രാജ്യത്ത് കമ്മീഷൻ വ്യവസ്ഥയിൽ പണിയെടുക്കുന്ന ആളുകൾ ഉള്ള രാജ്യത്ത് ജനപ്രതികളിൽ പോലും അഴിമതിയുടെ ഭാഗമാകുന്ന ഈ രാജ്യത്ത് പാവപ്പെട്ട സർക്കാർ ജീവനക്കാർ പെൻഷൻ കയ്യിട്ടുവാരി എന്ന തരത്തിൽ വരുന്ന വാർത്തകൾ വളരെ വേദനിക്കുന്നതാണ്, വേദനപ്പെടുത്തുന്നതാണ് .അതുകൊണ്ട് സമഗ്ര അന്വേഷണം നടത്തി ഇക്കാര്യം പൊതുസമൂഹത്തെയും ജീവനക്കാരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനുണ്ട് എന്നുള്ളത് മനസ്സിലാക്കി ഓരോ നിമിഷവും പ്രവർത്തിക്കുവാൻ തയ്യാറാകണം.കേരളത്തിലെ സർക്കാർ ജീവനക്കാർ ആനുകൂല്യങ്ങൾ കിട്ടാതെ അവർ പ്രയാസപ്പെടുന്ന ഒരു ഘട്ടത്തിൽ ഇടുത്തി പോലെ ഇത്തരം കുറിപ്പുകൾ ആരെ സഹായിക്കാനാണ് എന്നും ജീവനക്കാർക്ക് സംശയമുണ്ട്. ജീവനക്കാരുടെ സംശയം മാറ്റുവാനുള്ള ഉത്തരവാദിത്വവും സർക്കാരുണ്ട് എന്നത് തിരിച്ചറിയേണ്ടതുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.