അഷ്ടമുടി കായൽ സംരക്ഷണം”” കോർപറേഷൻ അനാസ്ഥയെന്ന് ആരോപണം..

അഞ്ചാലുംമൂട് :- ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ കാണിച്ച അനാസ്ഥയണ് കായലിൽ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് മീനുകൾ ചത്തുപൊങ്ങുവാൻ ഇടയായത്. കായലിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻകഴിഞ്ഞില്ല എന്ന് മാത്രമല്ല പദ്ധതി ഉപേക്ഷിച്ചു എന്നുവേണം കരുതാൻ.ഇപ്പോൾ കടവൂർ, മങ്ങാട്, കണ്ടച്ചിറ, മുട്ടത്തുമൂല ഭാഗങ്ങളിൽ മത്സ്യം ചത്തുപൊങ്ങിയതുമൂലം തൊഴിലാളികളും,കുടുംബങ്ങളും പട്ടിണിയിൽ ആകും. തൊഴിൽ ചെയ്യാൻ പറ്റില്ല കായലിൽ ചത്തുപൊങ്ങിയ മത്സ്യം അതുമൂലം ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം നിമിത്തം മീൻ പിടിച്ചു വിൽക്കാൻ കഴിയില്ല.തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം മുട്ടിയ സാഹചര്യം ആണ് നിലവിൽ. ഇങ്ങനെ മത്സ്യങ്ങൾ ചത്തുപൊങ്ങുവാൻ ഉണ്ടായ കാര്യം പരിശോധിച്ച് പരിശോധന ഫലം പുറത്തു വരുവാൻ ഒരാഴ്ചയിൽ കൂടുതൽ വേണ്ടിവരും ആകയാൽ അടിയന്തിര സഹായം മത്സ്യ തൊഴിലാളികൾക്ക് നൽകുവാൻ ഫിഷറീസ് വകുപ്പോ,കോർപറേഷൻ അധികാരികളോ തയ്യാറാകണമെന്നും മനുഷ്യ വിസ്സർജം ഉൾപ്പെടെയുള്ള മാലിന്യം അഷ്ടമുടി കായലിൽ നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ തയ്യാറാകണമെന്നും  യു. ടീ. യു. സി. ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് അനന്തകൃഷ്ണൻ ആവശ്യപ്പെട്ടു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading