ഹരിയാനയിലെ കുരുക്ഷേത്രയുദ്ധം ഐതീഹമാണെങ്കിലും ചരിത്രംപോലെയാണ് ജനങ്ങളുടെ മനസ്സിൽ.
അതുപോലെയാണ് ഇപ്പോഴത്തെ ഹരിയാനായിലെ തിരഞ്ഞെടുപ്പ് .അധർമ്മത്തിന്റെ മുകളിൽ ധർമ്മത്തിന്റെ വിജയമാണ് ശരിക്കും കുരുക്ഷേത്രയുദ്ധത്തിനെ വിശേഷിപ്പിക്കുന്നത്.
നമുക്ക് രാഷ്ട്രീയത്തിലേക്ക് വരാം. ഒമ്പതരവർഷം ഹരിയാന ഭരിച്ച മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ മുങ്ങിനടക്കുകയാണ് പോസ്റ്റർ പോലും വെക്കാൻ ബിജെപി സ്ഥാനർത്തികൾക്ക് പേടിയാണ് അവരുടെ മണ്ഡലത്തിൽ ഘട്ടർ വരാതിരിക്കാൻ ശ്രമിക്കുകയാണ് സ്ഥാനർത്തികൾ.
ഘട്ടർ മാത്രമല്ല ഘട്ടറിനെ ബിജെപിയുടെ മുഖ്യമന്ത്രിയായി കെട്ടിയിറക്കിയ ഘട്ടറിന്റെ ആത്മാർത്ഥ സുഹർത്ത് മോദിയെയും ബിജെപി സ്ഥാനാർത്തികൾക്ക് പേടിയാണ് ഓരോവരവിലും അവരുടെ വോട്ട്കുറയും.
പത്ത് വർഷം മുന്നേ ഹരിയാനയിൽ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളെയെല്ലാം വെട്ടിനിരത്തിയിട്ട് മോഡിയുടെ വിശ്വസ്തതനായ ഘട്ടറിനെ മുഖ്യമന്ത്രിയാക്കി അവിടംതൊട്ട് തുടങ്ങി ഹരിയാനയിലെ ബിജെപിയുടെ തളർച്ച.
മോഡിയുടെ ഭരണ ശൈലി എറാൻമൂളികളെ മുഖ്യമന്ത്രിമാരും താക്കോൽ സ്ഥാനങ്ങളും എൽപ്പിക്കുക എതിർ ശബ്ദമില്ലാതെ ഭരിക്കുക അതുകൊണ്ട് നേതാക്കളും ഉദ്യോഗസ്ഥരും മോദിക്ക് ഇഷ്ടമുള്ളത് മാത്രം പറയുകയും അതുമാത്രം കേൾക്കുക മോദിയുടെ സ്വഭാവമായിമാറി.
നിയമങ്ങൾ അടിച്ചേൽപ്പിക്കുക ചർച്ചകൾക്ക് അവസരങ്ങൾ നൽകാതെഏകാധിപതിയായി പ്രവർത്തിക്കുക. ഇതൊക്കെ ജനങ്ങളിൽനിന്ന് മോദിയെ അകറ്റി.
ഹരിയാനയിൽ മോദിക്കെതിരെ കർഷകരുടെ പ്രതിഷേധം. അഗ്നിവീർ, ഗുസ്തിത്തരങ്ങളോട് കാണിച്ച നെറികേട്, ഇതൊക്ക ബിജെപിക്ക് നാലിലൊന്ന് സീറ്റുപോലും ഹരിയാനയിൽ ഉണ്ടാകില്ല’ റിപ്പോർട്ടുകൾ അങ്ങനെയാണ് വരുന്നത്.
RSSകാരനായ ഘട്ടർ ഒമ്പതരവർഷം ദുർഭരണമാണ് നടത്തിയത്. അഴിമതി വികസനമില്ലായ്മ. പത്ത് വർഷം കൊണ്ട് ഒരുകമ്പനിപോലും പുതുതായി വന്നില്ല തൊഴിലില്ലായ്മരൂക്ഷം , വിലക്കയറ്റം അങ്ങനെപോകുന്നു ഹരിയാനയുടെ വിഷയങ്ങൾ ആ സമയത്താണ് മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനിയെന്ന ദളിത് നേതാവിനെ കൊണ്ടുവന്നത് മോദി കടിഞ്ഞാൺ ഘട്ടറിന്റെ കയ്യിലും നായബ് സിംഗ് സൈനിയെ ബിജെപിക്കാർക്ക് പോലും നല്ലതുപോലെ അറിയില്ല. അത്രക്കും ബിജെപിയെ ദയനീയമാക്കി.
എകാധിപതികൾക്ക് ആയുസ് കുറവാണെന്ന് കാലം തെളിയിച്ചിട്ടുണ്ട് അത് മോദിയെയും ബാധിച്ചു..
പ്രസ്ഥാനത്തിനപ്പുറം നേതാക്കൾ വളർന്ന് എകാധിപതികളാകുന്ന ഇപ്പോഴത്തെ പാഠമാണ് മോദി .കേരളവും കണ്ട് പഠിക്കണം.
പ്രേംകുമാർ എസ് നാസിക്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.