
മ്യാന്‍മറില്‍ വന്‍ ഭൂചലനം, കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു. മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു. വൻ കെട്ടിടങ്ങൾ നിലംപൊത്തിയിട്ടുണ്ട്. റെയിൽ ഗതാഗതം നിർത്തി വെച്ചു. അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ പ്രധാന മന്ത്രി യോഗം വിളിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.