തിരുവനന്തപുരം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു. ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണൽ ഡയറക്ടർ മീന റ്റി.ഡി മുഖ്യപ്രഭാഷണം നടത്തി. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബീന പി.എസ് ഭരണഘടനയുടെ ആമുഖം വായിച്ചു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സുനിൽ എ.ജെ, ബിൻസി എബ്രഹാം, ജോയിന്റ് ഡയറക്ടർമാരായ സുരേഷ് എ.ആർ, അജിത്കുമാർ പി.വി, ബിന്ദു സി.എസ്, ജ്യോതി കെ.ഐ, ഡെപ്യൂട്ടി ഡയറക്ടർ സലിൻ തപസി, കൃഷി ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റന്റ് അജിത് ചാക്കോ, ലോ ഓഫീസർ സംഗീത ജി.എസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റോജ എസ്.നായർ, അക്കൗണ്ട്സ് ഓഫീസർമാരായ ബൈജു എസ്, എ.അബ്ദുൽ സലീം, സീനിയർ സൂപ്രണ്ട് ആർ.സരിത, ഒ ആന്റ് എം വിഭാഗം സൂപ്രണ്ട് സുദീപ് ജി.വി,വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.