ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പീഡനത്തിൻ്റെ പേരിൽ ഇന്ത്യൻ മുസ്‌ലീംങ്ങൾ പീഡിപ്പിക്കപ്പെടരുത്.

ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഷേക് ഹസീനയുടെ ഭരണം തകരാനുള്ള പ്രധാന കാരണം അമേരിക്കൻ നിലപാടുകൾ തന്നെയാണ്. അവർ ഒളിഞ്ഞിരുന്ന് ആക്രമിക്കും പുറത്ത് അവർ ഒന്നുമറിഞ്ഞില്ലെന്ന നിലപാടിലാണ്. ഇന്ന് ലോകത്തെ മുസ്ലീം ഭൂരിപക്ഷം ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വലിയ പ്രതിസന്ധി നേരിടുകയാണ് പല രാജ്യങ്ങളിലും ഒരു ചെറു വിഭാഗം മുസ്ലീം ഭീകരവാദികൾ നടത്തുന്ന ആക്രമങ്ങൾ ഭൂരിപക്ഷ മുസ്ലീംങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഇത് മുഴുവൻ പേരെയും ബാധിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അങ്ങനെ പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല അട്ടിമറി നടത്തി അധികാരം പിടിച്ച പുതിയ ഗവൺമെൻ്റ് മറ്റെന്തോ ലക്ഷ്യം വച്ച് ഹിന്ദു വികാരം ആളികത്തിക്കുകയാണ് അത് നല്ലതിൻ്റെ വഴിയല്ല.ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ബം​ഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ് സർക്കാർ വാദം സ്വാമി ദേശീയ പതാകയെ അവഹേളിച്ചു. ഇതിൻ്റെ പേരിൽ ജാമ്യം നൽകാതെ ജയിലിൽ അയയ്ക്കപ്പെട്ടത്. ഇത് കരുതി കൂട്ടി നടത്തുന്ന നീക്കമെങ്കിൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.ബംഗ്ലാദേശ് അയൽ രാജ്യം മാത്രമല്ല. സുഹൃത്ത് രാജ്യം കൂടിയാണ്. പാകിസ്ഥാൻ്റെ അടിയും ചവിട്ടുമേറ്റ ഒരു ജനതയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരമൊരുക്കിയ രാജ്യമാണ് ഭാരതം.പരസ്പ്പരം പോരടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. കരുതിയിരിക്കുക.പാകിസ്ഥാൻ ഇന്ത്യ വിഭജനം അതിൻ്റെ കെടുതികൾ പുതുതലമുറ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.