ചെന്നൈ: വില്ലുപുരത്ത് ജനസാഗരം.ടി.വി കെ യുടെ ആദ്യ സമ്മേളനം ജനസാഗരമായി മാറി. രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ച ജനസാഗരമാണ് കണ്ടത്. 85 ഏക്കറിൽ പ്രത്യേക വേദി നിർമ്മിച്ചാണ് സമ്മേളനം നടന്നത്. നാലു മണിക്ക് സമ്മേളനം തുടങ്ങി. പതിനായിരങ്ങളെ കൈ വീശി അഭിവാദ്യം ചെയ്തും തൊഴുകൈകളോടുമായാണ് അദ്ദേഹം എത്തിയത്.110 അടി ഉയരമുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തിയത്. 600 മീറ്റർ നീണ്ട റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തിയാണ് സംസാരിച്ചത്. സുരക്ഷയ്ക്കായി 5000 പോലീസുകാർ സ്ഥലത്തുണ്ട്. ഒപ്പം വിജയ്ക്കും മറ്റ് വിശിഷ്ട അതിഥികൾക്കുമായി അഞ്ച് കാരവാനുകളും സജ്ജീകരിച്ചിരിക്കുന്നു.സമ്മേളനത്തിൽ ഒരുപാടു പേർ കുഴഞ്ഞുവീണു. 50 ഓളം ഡോക്ടറന്മാരെ നിയോഗിച്ചിരുന്നു.തമിഴ് മണ്ണിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്ക് ആദരമർപ്പിച്ചുസമ്മേളനം തുടങ്ങിയത്. ഭരണഘടനയിൽ പറയുന്ന എല്ലാ കാര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കും. പാർട്ടി നേതാവ് വെങ്കട്ടരാമനാണ് പാർട്ടി പ്രവർത്തകർക്ക് പ്രതിജ്ഞചൊല്ലി കൊടുത്തത് ഉച്ചയ്ക്ക് 12 മണി മുതൽ ജനസാഗരം എത്തി കൊണ്ടിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.