ഷിരൂർ: കർണാടകയിലെ മൽസ്യ തൊഴിലാളികൾ കൂടി കൃത്യനിർവ്വഹണത്തിന് എത്തിയത് ഏറെ പരിചയമുള്ള മൽസ്യ തൊഴിലാളി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്പോട്ട് 4 ൽ അവർ എത്തി പരിശോധന തുടങ്ങി. അവിടെ മൺകൂന രൂപപ്പെട്ട സ്ഥലത്താണ് പരിശോധന തുടങ്ങുക. കലങ്ങിയ വെള്ളവും ശക്തമായ ഒഴുക്കും അവരെയും ബുദ്ധിമുട്ടിലാക്കുന്നു.പ്രളയത്തിലുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് തിരച്ചിൽ നടത്തുന്നത്.രക്ഷാപ്രവർത്തനത്തിൻ്റെ ഒരു വലിയ ജോലിയാണ് ഗംഗാവാലി പുഴയിൽ ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ മൽസ്യ തൊഴിലാളികളുടെ പ്രവർത്തനം ഗുണപ്രദമായാൽ. മറ്റു വഴികൾ വേണ്ടി വരില്ല. അല്ലെങ്കിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയുള്ള രക്ഷാപ്രവർത്തനമാകും നടക്കുക. രാജസ്ഥാനിൽ നിന്നും എത്തുന്നവർ തയ്യാറാക്കുന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ്ൻ്റെ നിർമ്മാണത്തിലൂടെ രക്ഷാപ്രവർത്തനം തുടരാനാണ് സാധ്യത.ഈശ്വർ മാൽപെ സംഘത്തെ സഹായിക്കാൻ നേവി സംഘവും കൂടെയുണ്ട്.മൽസ്യ തൊഴിലാളികളുടെ സംഘം പുഴയ്ക്ക് താഴെ ഇറങ്ങിയെങ്കിലും അവർ പെട്ടെന്ന് തിരിച്ചു കയറുകയാണ്.1000 ത്തോളം സ്ഥലങ്ങളിൽ രക്ഷകരായി നിന്നവരാണ് ഈ സംഘം. നൂറടി വരെ താഴെക്കിറങ്ങാൻ കഴിയുന്ന ആളാണ് ഈശ്വർ മാൽപെ . എന്നാൽ അദ്ദേഹം ഇറങ്ങി തിരിച്ചു കയറുകയാണ് .ഇപ്പോൾ വടം കെട്ടിയത് പൊട്ടിപ്പോവുകയാണ്. കാലാവസ്ഥ ഇപ്പോൾ അനുകൂല സഹചര്യമാണ്.മാൽപെ സംഘത്തിൻ്റെ പ്രതീഷയിലാണ് എല്ലാവരും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.