ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ (എൽ.ഡി.സി/ബി.സി) സുപർണ്ണ ശ്രീധർ. ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം.
നമ്മൾ വല്ല ആവശ്യത്തിനായി ഗവൺമെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഉദ്യോഗസ്ഥരെ കുറിച്ച് പ്രത്യേകിച്ച് നഗരസഭാ ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഒരു മുൻ ധാരണയുണ്ടാവും. മുൻകോപക്കാരനോ, കാശിന് വേണ്ടി നമ്മെ വെറുതെ വട്ടം കറക്കുമെന്നൊക്കെ അങ്ങനെയൊരു ധാരണയോട് കൂടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ ചെന്നത്. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യത്തിന് ഇന്നലെ ഓൺലൈൻ ചെയ്യുകയും അത്യാവശ്യമായതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ ഇന്നലെ നേരിട്ട് ചെല്ലുകയും ചെയ്തു. അന്വേഷിച്ചപ്പോൾ അപേക്ഷ ക്ലർക്കിൻ്റെ ഐ.ഡിയിൽ ആണെന്നും ക്ലർക്ക് ഉച്ചയ്ക്ക് ശേഷം ലീവാണെന്നും നാളെ രാവിലെ തന്നെ ക്ലർക്കിനെ കൊണ്ട് സർട്ടിഫിക്കറ്റ് റെഡി ആക്കാമെന്നും റവന്യൂ ഇൻസ്പെക്ടർ ദിവ്യ മേഡം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ നേരിട്ട് ചെല്ലുകയും അന്വേഷിച്ചപ്പോൾ ഇന്ന് ക്ലർക്ക് ലീവാണെന്നും ക്ലർക്കിൻ്റെ ഐ.ഡിയിൽ ആയതിനാൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നും അറിയാൻ കഴിഞ്ഞു. ഇതെല്ലാം കേട്ടു അടുത്തുണ്ടായിരുന്ന ബി.സി ഞാൻ ബിസി ആണെന്നും ഞാൻ ക്ലർക്കിനെ വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ് എന്നെയും കൂട്ടി റവന്യൂ ഓഫീസറെ നേരിട്ട് പോയി കാണുകയും കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കുകയും ചെയ്തു. കാര്യങ്ങൾ മനസ്സിലായ റവന്യൂ ഓഫീസർ മറ്റൊരു ക്ലർക്കിനെ വിളിച്ച് അവധിയിൽ സെക്ഷൻ ക്ലർക്കിനെ വിളിച്ച് ചെയ്തു നൽകുവാൻ വേറെ ഒരു ക്ലർക്കിനെ ഏൽപ്പിച്ചു. എന്നെ അവിടെ ഇരുത്തി അപേക്ഷ നമ്പർ വാങ്ങി കൊണ്ട് പോയി എല്ലാ സെക്ഷനിലും കയറി ഇറങ്ങി അവസാനം റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് റെഡി ആക്കി പ്രിൻ്റും എടുത്ത് തന്നു.
അന്വേഷിച്ചപ്പോൾ ബി.സി സുപർണ്ണ ശ്രീധർ എല്ലാവരോടും പൊതുവേ അങ്ങനെ സഹായി ആണെന്നും അറിയാൻ കഴിഞ്ഞു. അവിടെ വരുന്നവരോട് വന്ന കാര്യം തിരക്കുകയും ചെറിയ കാര്യമാണെങ്കിൽ പെട്ടെന്ന് ശരിയാക്കി കൊടുക്കുകയും അല്ലെങ്കിൽ കാത്തിരിക്കാനും പറയുന്നുണ്ട്.
ഇതുപോലുള്ള ഓഫീസർമാരേയാണ് നാടിന് ആവശ്യം. ശമ്പളം വാങ്ങുന്ന സമയത്ത് പോലും ജോലി ചെയ്യാതെ ജനങ്ങളെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും ഈ ഉദ്യോഗസ്ഥയെ പോലുള്ളവർ എന്ത്കൊണ്ടും അഭിനന്ദനമർഹിക്കുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.