ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പോസ്റ്റൽ വോട്ടിൻ്റെ കുറവും ജീവനക്കാരും പെൻഷൻകാരും സർക്കാരിന് അനുകൂലമല്ല എന്ന തോന്നലുമാണ് ധനകാര്യ വകുപ്പ് മാറ്റി ചിന്തിക്കുന്നത്.19 ശതമാനമാണ് ക്ഷാമബത്ത കുടിശിക. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് കുടിശിക ഇത്രയും ഉയരുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ഷാമബത്ത കുടിശിക നൽകും എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വർഷം 2 ഗഡുക്കൾ നൽകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം.പാലക്കാട് പോസ്റ്റൽ വോട്ടിൽ മൂന്നാം സ്ഥാനത്താണ് എൽ. ഡി.എഫ്. വയനാട് ആകട്ടെ പോസ്റ്റൽ വോട്ടിൽ 65 ശതമാനവും പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചു. ജീവനക്കാർ തൃപ്തരല്ല എന്ന് വ്യക്തം. വർഷം 2 ഗഡു ഡി.എ തന്നാലും നിലവിലെ 6 ഗഡു കുടിശിക അങ്ങനെ തുടരും. 2021 ലെ അനുവദിച്ച 5 ശതമാനം ക്ഷാമബത്തക്ക് അർഹതപ്പെട്ട 78 മാസത്തെ കുടിശികയും കെ. എൻ. ബാലഗോപാൽ നിഷേധിച്ചു. ഇത് ജീവനക്കാർക്ക് ഇടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading