ട്രഷറിയുടെ ഭാ​ഗത്തെ ​ഗുരുതര വീഴ്ച മൂലം 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ ലഭിച്ചത്.46 ലക്ഷം രൂപയുടെ ശമ്പള ബില്ലാണ് അബ​​ദ്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടത്.

തിരുവനന്തപുരം:  സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതി​ന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ  ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ ഭാ​ഗത്തെ ​ഗുരുതര വീഴ്ച മൂലം 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ ലഭിച്ചത്. അബദ്ധം പറ്റിയതാണെന്നാണ് ട്രഷറിയുടെ ഭാ​ഗത്തെ വിശദീകരണം. ഇങ്ങനെ 46 ലക്ഷം രൂപയുടെ ശമ്പള ബില്ലാണ് അബ​​ദ്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടത്.സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ട്രഷറി ഓഫീസർക്ക് സംഭവിച്ച ​ഗുരുതര പിഴവിന് എന്തു നടപടിയാണ് വരുക,ശമ്പളം നേരത്തെ കിട്ടിയതിൽ സന്തോഷത്തിലാണ് സെക്രട്ടറിയേറ്റിലെ ചില ജീവനക്കാരും.ഏതായാലും ഒരു ചെറിയ പണി ഉറപ്പായി കഴിഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.