നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം കൊച്ചിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ താൻ പരാതി പറഞ്ഞിരുന്നു സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത് ഡെപ്യൂട്ടി കമ്മീഷണർ പരാതി നൽകാൻ പറഞ്ഞു നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല പോലീസ് രഹസ്യം രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയും എന്ന് പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു പലരീതിയിൽ മോശ അനുഭവം ഉണ്ടായി ബാബുരാജിനെ പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ വിശ്വസിച്ചു സഹോദരനെ പോലെയാണ് കണ്ടിരുന്നത് ബാബുരാജ് ആലുവയുടെ വീട്ടിലേക്ക് വിളിച്ചു സിനിമ പ്രവർത്തകർ വീട്ടിൽ ഉണ്ടെന്നാണ് പറഞ്ഞതെങ്കിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല പിന്നീട് മോശമായ രീതിയിൽ സംസാരിച്ചു ശാരീരികമായി ഉപദ്രവിച്ചു വീട്ടിലേക്ക് തിരികെ പോകാൻ പണം ഉണ്ടായിരുന്നില്ല യാത്രയ്ക്ക് പണം തരാം എന്ന് പറഞ്ഞ് ആണ് ബാബുരാജ് വിളിപ്പിച്ചത് പിറ്റേന്നാണ് വീട്ടിൽ ഇറങ്ങാൻ കഴിഞ്ഞത് പിന്നീട് ഫോൺ മോശമായ സന്ദേശം അയച്ചു സിനിമയ്ക്കായി ഫോട്ടോ അയക്കുമ്പോൾ തന്നെ തയ്യാറാണോ എന്നാണ് പലരും ചോദിക്കുന്നതെന്ന് മുൻ ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.
കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയുകയാണ് ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം. എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച് എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു രാജ് പറഞ്ഞു.
2019ലേക്ക് തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അടുത്ത സെക്രട്ടറി എന്ന നിലയിലേക്ക് വരുമ്പോള്‍ അതിന്റെ ഭാഗമായിട്ടാകും ഇതെല്ലാം വരുന്നത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ല. അവര്‍ 2019 എന്ന് പറയുന്നത് മാറാതിരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.