എ. ഐ വൈ എഫ് എന്ന യുവജന സംഘടനയുടെ നിലപാട് നിർണ്ണായകമായി.
കരുത്തുകൊണ്ടും ആശയപരമായ നിലപാട് എടുക്കുന്നതിൻ വെള്ളം ചേർക്കാതെ കൃത്യമായ നിലപാട് പലപ്പോഴും എടുക്കുന്നത് പൊതു സമൂഹത്തിന് ഗുണകരമാകാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമാർശിക്കപ്പെട്ട കാര്യങ്ങളും അതിന് പിന്തുണ നൽകുന്നവരും രണ്ടുമൂന്നു ദിവസമായി ആവേശകരമായി മുന്നോട്ടു പോവുകയാണ്. എന്നാൽ എത്ര മുന്നോട്ടു പോയാലും രാഷ്ടീയ പരമായ നീക്കുപോക്കുകൾ ഉണ്ടെങ്കിലെ ഇതിന് ബലം കിട്ടു. രംജിത്തിൽ നിന്നും നേരിട്ട ലൈംഗികിതിക്രമം ബംഗാളി നടി ശ്രീലേഖ മിത്ര പരസ്യമാക്കിയതിലൂടെ ഏതു നിമിഷവും കസേര തെറിക്കുമെന്നായെങ്കിലും സാംസ്കാരി മന്ത്രിയുടെ പിന്തുണ ശരിക്കും കസേരയ്ക്ക് കുലുക്കം നഷ്ടപ്പെട്ടു. എന്നാൽ സിനിമ മേഖലയിലെ വിഷയങ്ങളിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് എൻ അരുണും , ടി ടി ജിസ് മോനും ആവശ്യപ്പെടുകയും സമരത്തിൻ്റെ ഭാഗത്തേക്ക് യുവജനപ്രസ്ഥാനത്തെ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതിലൂടെ സർക്കാരിനും മന്ത്രിക്കും മാറി ചിന്തിക്കേണ്ടി വന്നു. ഇരകളുടെ ഭാഗത്ത് എ.ഐ വൈ എഫ് നിലയുറപ്പിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയതും ഇരകൾക്ക് കരുത്ത് നൽകി. സിനിമാ മേഖലയുടെ വിഷയങ്ങൾക്കായി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ടീമിനെ തന്നെ നിയമിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽ സെക്രട്ടറിയും രാജിയും നൽകി. യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെയാകണം എന്നവർ തെളിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.