സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ3000 രൂപ പിഴ.ടാക്സികാറാണെങ്കിൽ 3500. അതിന് മുകളിലുള്ള വാഹനങ്ങൾക്ക് 7500 വരെ പിഴ ചുമത്തും.ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം.സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്.ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.
യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും.അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.