ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട് കൃഷ്ണദാസ് പ്രഭുവിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി .ബരിസാൽ. ചിറ്റഗോങ്, ഖുൽന,എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നത്.ധാക്കയിലെ ഡിക്ടറ്റീവ് ബ്രാഞ്ച് ഓഫീസിനു മുന്നിൽഇസ്കോണിൻ്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു . പ്രഭു അവിടെ അറസ്റ്റിലായ വിവരം ഇന്ത്യയുടെ കേന്ദ്ര വാർത്താ വിതരണം മന്ത്രാലയo ഉപദേഷ്ടാവ് ഗുപ്തയും പങ്കുവെച്ചു .ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാരിൻറെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് അധികാരിയും രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടു. അതേ സമയം അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.