“തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടെന്ന് മുഖ്യമന്ത്രി”

ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുള്ളവരാണ് നിങ്ങൾ. കഴിഞ്ഞ 8 വർഷത്തിലധികമായി എൽഡിഎഫ് സർക്കാർ ഇവിടെ തുടരുന്നു. നേരത്തെ ഉണ്ടായിരുന്ന പതിവ് തെറ്റിച്ചാണ് തുടർ ഭരണം ലഭിച്ചത്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഇടത് മുന്നണി തുടരണം എന്ന ചിന്ത കൊണ്ടാണ് 2021 ൽ തുടർ ഭരണം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പുരോഗതിയുടെ പാതയിലാണ്.
വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ
വർഗ്ഗീയതയോട് സന്ധി ചെയ്യാൻ ഇടത് മുന്നണിക്കാവില്ല. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ രക്തസാക്ഷികളായവരാണ് കമ്മ്യൂണിസ്റ്റ് കാർ. എന്നാൽ
ആർ എസ് എസ് ൻ്റെ ശാഖയ്ക്ക് വേദിയൊരുക്കുന്ന കോൺഗ്രസ് നേതാവ്, ഗോൾവാക്കറുടെ മുന്നിൽ വിളക്ക് കൊളുത്തി വണങ്ങി നിൽക്കുന്ന കോൺഗ്രസ് നേതാവ് ഇതൊക്കെ കേരളം കണ്ട് കൊണ്ടിരിക്കുകയാണ്.
തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടാണ്. കോൺഗ്രസിൽ നിന്ന് ആളുകൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരിക്കയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കെ. വിജയരാഘവൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പ്രൊഫ.ആർ ബിന്ദു ,ചീഫ് വിപ്പ് ഡോ.ജയരാജ്, കെ.രാധാകൃഷ്ണൻ എം പി.സ്ഥാനാർത്ഥി യു ആർ പ്രദീപ് എന്നിവർ സംസാരിച്ചു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.