കുണ്ടറ പള്ളിമുക്ക് ചിറ്റുമല റോഡിൽ പൈപ്പ് ലൈൻ പണിക്ക് ശേഷം മൂടാതെ അവശേഷിക്കുന്ന പത്തോളം കുഴികൾ വിവിധ സ്ഥലങ്ങളിലായി ഉണ്ട്. ഇവയിൽ വീണ് ദിനംപ്രതി ഇരുചക്ര മുച്ചക്ര വാഹന യാത്രികർക്ക് പരിക്ക് പറ്റുന്നുണ്ട് .കൂടാതെ വഴിയരികിൽ അപകടാവസ്ഥയിലായതിനാൽ മുറിക്കപ്പെട്ട വൻമരങ്ങളുടെ കഷണങ്ങൾ സ്വതേ വീതി കുറഞ്ഞ റോഡിൻ്റെ വശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നവയിൽ കാട് മൂടി കാണാനാവാത്ത അവസ്ഥയിലാണ് ഇവയിൽ വാഹനങ്ങൾ വന്നിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നു
ഇങ്ങനെ രണ്ട് റോഡ് ജംഗ്ഷന് സമീപം റോഡരികത്ത് കൂട്ടിയിട്ടിരിക്കുന്ന തടികളിൽ കാട് മൂടി കിടക്കുന്നതിനാൽ കഴിഞ്ഞ ദിവസം ഒരു വാഹനം വന്നിടിച്ച് ഒരു വലിയ തടി റോഡിലേക്ക് തെറിച്ച് വീണ് ഗതാഗത തടസമുണ്ടായി .കഴിഞ്ഞ ആഴ്ചയിൽ പുലർച്ചെ ദുര യാത്ര കഴിഞ്ഞു വന്ന ഒരു കാറും അപകടത്തിൽ പെട്ടിരുന്നു. ജല അതോറിറ്റി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കാൻ അനുമതിക്കായി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമർപ്പിക്കുമ്പോൾ റോഡ് അറ്റകുറ്റപ്പണിക്കായി പണമടയ്ക്കാറുണ്ടെങ്കിലും കൃത്യമായി കുഴിയടയ്ക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് കടുത്ത അലംഭാവമാണ് കാട്ടുന്നത്. തുടർച്ചയായ വാഹനാപകടങ്ങൾക്ക് കാരണക്കാരായ പൊതുമരാമത്ത് വകുപ്പിൻ്റെ നടപടികൾക്കതിരെ പൊതുജനങ്ങൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.