ശശി തരൂർ ബിജെ.പിയിലേക്കെന്ന് സൂചന,ഗവർണർ പദവിയോട് താൽപ്പര്യമില്ല.

ന്യൂദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആശയവുമായി എത്തിപ്പെട്ട കോൺഗ്രസ് നേതാവിന് കോൺഗ്രസുകാർ വാതുക്കൽ തന്നെ ഇരുത്തിയതിൽ മന:പ്രയാസപ്പെട്ട് വർഷങ്ങളോളം നിന്നെങ്കിലും കൃത്യമായ പോസിഷൻ നൽകുന്നതിന് കോൺഗ്രസ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ലോക്സഭയിൽ പോലും ഒരു ശ്രദ്ധയും കിട്ടാതെ ഇരിപ്പിലായിരുന്നു ഇതുവരെ.എന്നാൽ ഇനിയുമങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്നും ചെയ്യുന്ന ജോലിക്ക് അർഹമായ ഫലം വേണമെന്നുള്ള കണക്കുകൂട്ടലിലാണ് തരൂർ. അതിന് ആദ്യ വെടി പൊട്ടിച്ചത്, കേരളത്തിലേയും, കേന്ദ്രത്തിലേയും ഗവൺമെൻ്റുകളെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രസ്താവന..

അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ പ്രഹരമായി. കേന്ദ്ര കേരളഭരണം കൊള്ളില്ലെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം സംസ്ഥാന കേന്ദ്ര നേതാക്കൾ പ്രസ്താവനയിറക്കി പറഞ്ഞു കൊണ്ട് തീ ആളി കത്തിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ തീയിൽ വെള്ളമൊഴിച്ച് കെടുത്താൻ തന്നെ തരൂർ തീരുമാനിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പോയപോലെ ഒരു പോക്ക് പോകാനൊന്നും ഇല്ലെങ്കിലും പോകുമ്പോൾ ഇത്തിരി ഗുണം കിട്ടുന്ന പോക്കിനാണ് ആഗ്രഹം. ഇദ്ദേഹം കോൺഗ്രസ് വിട്ടുപോയാൽ ആശ്വാസം രമേശ് ചെന്നിത്തലയ്ക്കും, കെ.സി വേണുഗോപാലിനും, വി.ഡി സതീശനുമാണ്. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോയി കിട്ടിയതിലുള്ള ആശ്വാസമാണ് അവർക്ക്.

സി.പിഎം ലേക്ക് പോകാനുറച്ചെങ്കിലും കേരളമെന്ന ഇട്ടാവട്ടത്ത് കറങ്ങി തിരിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലാക്കി ബി.ജെ പി യിലേക്ക് പോകാനാണ് താൽപ്പര്യം. തിരുവനന്തപുരം ലോക്സഭാ അംഗത്വം രാജിവച്ച് നിലവിൽ മൽസരിച്ച ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും മൽസരിപ്പിച്ച് ജയിപ്പിക്കാനും, രാജ്യസഭാ സീറ്റിൽ കയറി പറ്റി മന്ത്രി പദവി നേടാനും ഒരു ശ്രമം നടത്തും. നിയമ സഭ തിരഞ്ഞെടുപ്പു വരുമ്പോൾ കേരളത്തിലേക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കാനും സാധ്യത. ഇത് ബി.ജെ പി എങ്ങനെ ചിന്തിക്കും’ എന്നതാകും തരൂരിൻ്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി .
എന്നാൽ കോൺഗ്രസിൻ നിന്നും തരൂർ വിട്ടുപോകരുത് എന്നാണ് ദേശീയ നേതൃത്വത്തിൻ്റെ താൽപര്യവും വിശ്വാസവും. എന്നാൽ നേതാക്കൾ തന്നെ പല തട്ടുകളിൽ ആയതു കൊണ്ട് കൃത്യമായ നിലപാട് കോൺഗ്രസിന് എടുക്കുന്നതിന്കഴിയുന്നില്ല.ന്യൂനപക്ഷങ്ങൾ (മുസ്ലീം) അവർക്ക് വേദനയുണ്ടാക്കും. കൃസ്ത്യൻ വിഭാഗത്തിനും ചെറിയ ഒരളവുവരെ വേദനയുണ്ടാക്കും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും. ഇടതുപക്ഷം വീണ്ടും അധികാരം പിടിക്കും..


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading