തിരുവനന്തപുരം:പബ്ലിക്ക് ഹെൽത്ത് നേഴ്സുന്മാരുടെ പ്രവർത്തനം തടസപ്പെടുന്ന രീതിയിൽ മറ്റു ജോലികൾ ചെയ്യിക്കുന്നു എന്ന അക്ഷേപം ഈ വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായ് ജീവനക്കാരും ചില സർവ്വീസ് സംഘടനകളും ആരോപിക്കുന്നു.രോഗ പ്രതിരോധ രംഗ ത്ത് കൃത്യമായ സേവനം ചെയ്ത ഈ വിഭാഗം ജീവനക്കാർക്ക് എന്നും അവഗണനയെന്നും ആരോപണം. ഹെൽത്ത്‌സബ്‌സെന്റർസ്, ഹെൽത്ത് വെൽനെസ് സെന്റർ ആയി അപ്ഗ്രേഡ് ചെയ്യുകയും അവിടുത്തെ ജീവനക്കാരുടെ ജോലി തരം തിരിച്ചു 19/1/23 ഇൽ ഗവ :ഓർഡർ ഇറക്കുകയും ചെയ്തു
എന്നിരുന്നാലും സ്ത്രീ ജീവനക്കാരയ jphn വിഭാഗത്തെ കൊണ്ട് മറ്റു ജീവനക്കാർ ചെയ്യേണ്ടുന്ന ജോലികൾ നിർബന്ധ പൂർവ്വം ചെയ്യിപ്പിക്കുന്ന വലിയ അനീതി യാണ് ഇപ്പോഴും ഉള്ളത്,പബ്ലിക് ഹെൽത്ത് നഴ്സഴ്സസ് ന്റെ പ്രൊമോഷൻ തസ്തികകളിൽ ഇതര നഴ്സിംഗ് കാറ്റഗറി കടന്നു കൂടാൻ ഉള്ള നീക്കം മൂലം പല ജീവനക്കാർക്കും അർഹമായ പ്രൊമോഷൻ സാദ്ധ്യതകൾ വൈകുകയും സാധ്യത നഷ്ടപ്പെടുകയും ചെയ്യുന്നു .എൻട്രി പോസ്റ്റിൽ GNM കഴിഞ്ഞവർ psc എഴുതി കയറുന്നതു jphn കോഴ്സ് പഠിച്ചു നിൽക്കുന്ന ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു.സ്ത്രീ ജീവനക്കാർ മാത്രം ഉള്ള കാറ്റഗറി ആയതിനാൽ വലിയ രീതിയിൽ ഉള്ള ഭീഷണിയും, അടിച്ചമർത്തലും ജീവനക്കാർക്ക് വലിയ രീതിയിൽ മാനസിക സംഘർഷം ഉണ്ടാകുകയും ചെയ്യുന്നു. മറ്റു ജീവനക്കാരുടെ ജോലികൾ ചെയ്യിപ്പിക്കുന്നത് കൊണ്ട് പബ്ലിക് ഹെൽത്ത് നഴ്സസ് ചെയ്യേണ്ടുന്ന ജോലികളായ ഗർഭിണികൾ, കുട്ടികൾ, കൗമാരക്കാർ, റിപ്രോഡക്റ്റീവ് ഗ്രൂപ്പിൽ ഉള്ള ആളുകൾ എന്നിവർക്ക് നൽകേണ്ടുന്ന സേവനങ്ങൾ സമയബൻന്ധിതമായി ചെയ്യുവാനോ കറക്റ്റ് ടൈമിൽ റിപ്പോർട്ട് ചെയ്യാനോ സാധിക്കുന്നില്ലഎന്നതും അവർ പറയുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.