കൊല്ലം : ക്ഷേമ പെൻഷൻ അവകാശമായി അംഗീകരിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 12-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ഔദാര്യമാണെന്നും അവകാശമല്ലെന്നും ‘ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പെൻഷൻ വിഹിതം 200 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിക്കുക.
വയോജന പെൻഷൻ 5000 രൂപയാക്കുക,
സർവീസ് പെൻഷൻകാരുടെ ക്ഷാ മബത്ത കുടിശികയും പെൻഷൻ പരിഷ്ക്കരണ കുടിശികയും ഉടൻ നൽകുക,
കെ.എസ്.ആർ.ടി.സി പെൻഷൻ കൃത്യമായി നൽകുക,
വയോജന കമ്മീഷൻ രൂപീകരിക്കുക, ന്യൂമോണിയ , ഇൻഫ്ളുവൻസ പ്രതിരോധ വാക്സിൻ വയോജനങ്ങൾക്ക് സൗജന്യമായി നൽകുക, വയോജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കൺവൻഷൻ സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
വയോജനങ്ങളും സർക്കാരും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി വർക്കിംഗ് പ്രസിഡൻ്റ് കെ.എൻ. കെ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വിഷയം അവതരിപ്പിച്ചു. ഹെൽപ്പ് ഏജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യു, അഡ്വ.എം.എസ് താര , ഡപ്യൂട്ടി മേയർ കൊല്ലം മധു, എൻ. അനന്തകൃഷ്ണൻ,എസ്.ഹനീഫാ റാവുത്തർ , ഏ.ജി. രാധാകൃഷ്ണൻ, സി.എച്ച് വത്സലൻ, കെ.സി.ഭാനു എന്നിവർ സംസാരിച്ചു.
എൻ. അനന്തകൃഷ്ണനെ പ്രസിഡൻ്റായും എസ്.ഹനീഫാ റാവുത്തറെ ജനറൽ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി കെ.എൻ. കെ നമ്പൂതിരി (വർക്കിംഗ് പ്രസിഡന്റ്) ജീ.സുരേന്ദ്രൻ പിള്ള (ട്രഷറർ. ) കെ. പ്രഭാകരൻ, പി.ചന്ദ്രസേനൻ, എ.കെ. ചന്ദ്രൻ മാസ്റ്റർ, ടി.കെ. ചക്രപാണി്, കെ . ചിത്രഭാനു , സി.എച് വത്സലൻ , പ്രൊഫ ജീ. വാസുദേവൻ, ഉണ്ണികൃഷ്ണൻ കാനാട്ട്, കെ.കെ. നീലകണഠകുറുപ്പ്, ഡി.വി. ശോഭന ചന്ദ്രൻ , കെ.എം. പീറ്റർ, എൻ. സോമശേഖരൻ നായർ, കെ.ടി. അബ്ദുൽ റഹ്മാൻ.സി.വാമദേവ്, കെ. വിജയൻ പിള്ള (വൈസ് പ്രസിഡൻ്റ്) കെ.എൽ. സുധാകരൻ, പി.വിജയമ്മ , എം.എഫ് ഫ്രാൻസിസ്, ബാലൻ ഓലിയക്കൽ കമലാ സദാനന്ദൻ,മണിവിശ്വനാഥ്, (ഓർഗനൈസിംഗ് സെക്രട്ടറി) വഞ്ചിയൂർ ഗോപാലകൃഷ്ണൻ , എ.യു മാമച്ചൻ , ജീ . കൃഷ്ണൻകുട്ടി, എ.ജി. രാധാകൃഷ്ണൻ, ഐ.രമണി , കെ. ഓമന, ലൈലമ്മ ജോർജ്, എം.എൻ വനജാക്ഷി , സരോജാ നാരായണൻ, വി.ജെ. ഗോപിനാഥപിള്ള, എസ്.എം. നജീബ്, എ.എം. ദേവദത്തൻ, കരമന ചന്ദ്രൻ, മുത്താന സുധാകരൻ, ടി.എസ്. ഗോപാൽ, തമ്പാൻ മേലത്ത്, കെ.എസ്. സുരേഷ് കുമാർ , ആർ. സുരേന്ദ്രൻ പിള്ള സെക്രട്ടറി)
230പേരുള്ള സംസ്ഥാന കൗൺസിലിനേയും 115 പേരുള്ള സംസ്ഥാന കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.