കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി രൂപീകരിച്ചു. ജീവനക്കാരുടെ വളരെ നാളെത്തെ ആഗ്രഹമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. ഇതുവരെ ഒരു നേതൃത്വം ഇല്ലാത്തതിനാൽ നിരവധിയായ അവഗണനകളും, നീതി നിക്ഷേധവും ഈ കൂട്ടർ നേരിടേണ്ടിവന്നിട്ടുണ്ട്. ഇൻ്റഗ്രേഷൻ്റെ ഭാഗമായി മുന്നോട്ടും ധാരാളം പ്രശ്നങ്ങൾ ഒറ്റകെട്ടായി നേരിടാനും, വി.ഇ.ഒ മാരോടുള്ള നീതി നിക്ഷേധം, തൊഴിലിടത്തിലെ നീതിയും, അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി പൊതു ജനങ്ങൾക്ക് സേവനങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 30/10/2024ന് വി.ഇ.ഒ മാർക്കെതിരെ ഇറക്കിയ പ്രിൻസിപ്പൽ ഡയറക്ടറുടെ വിവാദ പരിപത്രം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസേഴ്സ് ഫോറം ഉടൻ കോടതിയെ സമീപിക്കും ഡിസംബറിൽ ജില്ല കൺവെൻഷനുകളും, ജനുവരിയിൽ സംഘടനയുടെ സംസ്ഥാന കൺവെൻഷനും ഉണ്ടാകുമെന്ന് നിലവിലെ നേതൃത്വം അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.