പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ അലന്‍ ഡങ്കന് നല്‍കിയ അഭിമുഖo.

കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് ഫൗസിയക്ക് പറയാനുള്ളത്. ഒമ്പതാം വയസിൽ, തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു അവൾ ഐഎസ് ഭീകരരുടെ തടവിലായത്. 2014ലായിരുന്നു സംഭവം. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ ഭക്ഷണമേ നൽകിയില്ല, ഇറാഖിലെ സിൻജാറിൽ നിന്ന് തൽ അഫർ വരെ കാൽനടയായി കൊണ്ടുപോയി. നാല് ദിവസത്തോളം നീണ്ട നടത്തം.. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഫൗസിയയും ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരും വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുൻപിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരർ എത്തി. വേവിച്ച മാംസം കൂട്ടി ചോറുകഴിക്കാൻ ഉത്തരവിട്ടു.

ദിവസങ്ങൾക്ക് ശേഷം ആഹാരം കണ്ടതിനാൽ എല്ലാവരും കിട്ടിയതെല്ലാം കഴിച്ചു. പക്ഷെ ഇറച്ചിക്ക് വല്ലാത്തൊരു തരം വിചിത്രം രുചി അവർക്ക് അനുഭവപ്പെട്ടു. കഴിച്ച പലർക്കും വയറുവേദനിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചുവെന്ന് ഉറപ്പായപ്പോൾ ഭീകരർ അക്കാര്യം വെളിപ്പെടുത്തി. യസീദി കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസമാണ് വിളമ്പിയതെന്ന് ഭീകരർ പറഞ്ഞു. തലയരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം ഭീകരർ കാണിച്ചു. ഈ കുട്ടികളെയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചതെന്ന് പറയുകയും ചെയ്തു. ഇതുകേട്ടയുടനെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു. കാരണം ഭീകരർ തലയറുത്ത് കൊന്ന കുഞ്ഞുങ്ങളുടെ അമ്മമാർ അക്കൂട്ടത്തിൽ തന്നെയുണ്ടായിരുന്നു. ബന്ദികളിൽ ഒരു സ്ത്രീ ഭീകരർ കാണിച്ച ഫോട്ടോയിൽ നിന്ന് തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു. പട്ടിണിക്കിട്ടതിനൊടുവിൽ നൽകിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യസീദികളായ ബന്ദികളെല്ലാം തകർന്നുപോയെന്നും ഫൗസിയ പറഞ്ഞു.

വടക്കൻ ഇറാഖിലുള്ള മതന്യൂനപക്ഷ വിഭാ​ഗമാണ് യസീദികൾ. 2014ലായിരുന്നു ഇറാഖിൽ യസീദികൾ പ്രബലമായുള്ള മേഖല ഐഎസ് ഭീകരർ കീഴടക്കി ജനങ്ങളെ ബന്ദികളാക്കിയത്. ഫൗസിയ സിദോ തന്റെ ഒമ്പതാം വയസിൽ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതിന് ശേഷം നിരവധി ജിഹാദി യുവാക്കളുടെ പീഡനത്തിന് ഇരയായിരുന്നു. ഫൗസിയ അടക്കം നിരവധി പെൺകുട്ടികളെ അവർ ലൈം​ഗിക അടിമകളാക്കി. അബു അമർ അൽ-മക്​​ദിസിക്ക് അവളിൽ രണ്ട് കുട്ടികളുണ്ടായി. പിന്നീട് ​ഗാസയിൽ കഴിഞ്ഞിരുന്ന ഫൗസിയയെ അടുത്തിടെ ഇസ്രായേലി സൈന്യമാണ് രക്ഷപ്പെടുത്തിയത്.

യുഎസ് എംബസിയുമായി ചേർന്ന് ഐഡിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഴിഞ്ഞ മാസം ഫൗസിയയെ രക്ഷിച്ചത്. ഐഎസിൽ നിന്ന് സ്വതന്ത്രയായെങ്കിലും ബലാത്സം​ഗങ്ങളിലൂടെ പിറന്ന തന്റെ രണ്ട് കുട്ടികൾ ഇപ്പോഴും ​ഗാസയിലുണ്ടെന്ന് അവൾ പറയുന്നു. ഒരു ദശാബ്ദം നീണ്ട ശാരീരിക, മാനസിക പീഡനങ്ങൾ അവളുടെ ജീവിതം മാറ്റിമറിച്ചെങ്കിലും ഈ രക്ഷപ്പെടൽ തനിക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ഫൗസിയ ഫൗസിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.