നവീന്‍ ബാബുവിന്റെ ആത്മഹത്യ – പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണം -കെ.പി.ഗോപകുമാര്‍,

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിനെ അപക്വമായ പെരുമാറ്റത്തിലൂടെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിത പ്രതിച്ഛായയുള്ള ഒരു ജീവനക്കാരനു നേരെ ക്ഷണിക്കാതെ വന്ന് പ്രതികാര മനോഭാവത്തോടെ അപക്വമായ രീതിയില്‍ നടത്തിയ വാക്കുകള്‍ക്കെതിരെ പൊതുസമൂഹത്തിലും ജീവനക്കാരുടെയിടയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. നവീന്‍ ബാബുവിനെ ആത്മഹത്യയില്‍ എത്തിച്ച സംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. വകുപ്പുതല അന്വേഷണവും ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള നടപടികളും പൂര്‍ത്തിയായി വരുന്ന ഘട്ടത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പി.പി.ദിവ്യ കോടതിയെ സമീപിച്ചിരിക്കുന്നത്. തെറ്റ്പറ്റി എന്ന പൊതുബോധ്യത്തെ അംഗീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. നീതിനിഷേധിക്കപ്പെട്ട ഒരു കുടുംബം തോരാത്ത കണ്ണീരിലാണെന്നത് മറക്കാന്‍ പാടുള്ളതല്ല. കുടുംബത്തോട് നീതിപുലര്‍ത്താനാവണം. കുടുംബത്തോട് ക്ഷമചോദിച്ച് നിയമത്തിന് കീഴടങ്ങി രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തുകയാണ് വേണ്ടതെന്നും പറഞ്ഞു. സമ്മേളനത്തില്‍ കെ.എ.എച്ച്.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റോര്‍ ദീപക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ജി.സജീബ്കുമാര്‍, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, കെ.എ.എച്ച്.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ഷിന്തുലാല്‍, വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ ഗ്ലോഡി കൊറിയ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.രാജീവ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രിസ്റ്റോര്‍ ദീപക്കിനെ പ്രസിഡന്റായും അനിക്കുട്ടന്‍ ആര്‍. നെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. മൃഗസംരക്ഷണ വകുപ്പിലെ അറ്റന്‍ഡന്റ് തസ്തികയിലെ ജീവനക്കാര്‍ക്ക് റേഷ്യോ പ്രൊമോഷന്‍ അടിയന്തിരമായി അനുവദിക്കുക, അധിക തസ്തികകള്‍ വകുപ്പിലെ ജോലിഭാരമുള്ള ഓഫീസുകളിലേക്ക് പുനര്‍വിന്യസിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.