കടയ്ക്കലിൽ നിന്ന് കഞ്ചാവ് പിടികൂടി.
സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകുന്ന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.നിരവധി മയക്ക് മരുന്ന് കേസിലെ പ്രതികളാണ് പിടിയിലായത് അനസ് ,അസലം കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ കൊട്ടച്ചി എന്ന് അറിയപ്പെടുന്ന നവാസിന്റെ വീട്ടിൽ നിന്നും രണ്ടു പേരെ 32g കഞ്ചാവ് ആയി കടയ്ക്കൽ SI ജ്യോതിഷ് ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി. നിരവധി കഞ്ചാവ് കേസിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിഷ അനുഭവിച്ച നവാസിന്റെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത് . കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് ഉം പണം ഏൽപ്പിക്കാൻ നവാസിന്റെ വീട്ടിൽ എത്തിയതായിരുന്നു. .ഇവരുടെ കൈവശം നിന്ന് 32g കഞ്ചാവും 2സെറ്റ് OCB പേപ്പറും 2500രൂപയും പിടികൂടി.
പിടിക്കപ്പെടുന്ന സമയം നവാസ് വീട്ടിൽ ഇല്ലായിരുന്നു. ഒന്നാം പ്രതി ആയ അസ്‌ലം ഒന്നര വർഷം മുൻപ് കടയ്ക്കൽ SI ജ്യോതിഷ് ഇതേ വീട്ടിൽ നിന്ന് MDMA കേസിൽ പിടിച്ചു റിമാൻഡ് ചെയിതിട്ടുണ്ട് തുടർന്ന് exicise പിടികൂടിയ 25കിലോ കഞ്ചാവ് കേസിലെ പ്രതി കൂടെ ആയിരുന്നു. രണ്ടാഴ്ച ആയതേ ഉള്ളു അസ്‌ലം ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വീണ്ടും കഞ്ചാവ് കച്ചവടം ആരാഭിക്കുക ആയിരുന്നു രണ്ടാം പ്രതി ആയ അനസ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരും ഒപ്പം കൂട്ടാളി ആയ നവാസും കൂടെ ചേർന്ന് ആണ് നിലവിൽ കടയ്ക്കൽസ്കൂൾ കോളേജ് മേഖലയിൽ കഞ്ചാവ് mdma വിൽപ്പന നടത്തുന്നത്. കടയ്ക്കൽ ഇന്ന് ചാർജ് എടുത്ത SI ജ്യോതിഷ് GSI ഷാജി scpo അൻസാർ scpo ബിജു cpo ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.