ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് എത്ര നാളായി എന്നറിയാത്തവരാരും ഉണ്ടാകില്ല. ഒരാൾ രണ്ടെടുത്തു മൽസരിക്കുന്നു രണ്ടെടുത്തും ജയിക്കുന്നു. ഒരു സീറ്റ് രാജിവയ്ക്കുന്നു .വീണ്ടും അവിടെ തിരഞ്ഞെടുപ്പു നടക്കുന്നു. നെഹറു കുടുംബത്തിനായ് വയനാട് നീക്കിവയ്ക്കുന്നു. ഒരു തിരഞ്ഞെടുപ്പിനായ് ചിലവഴിക്കുന്നതുകയും വോട്ടറന്മാർ അനുഭവിക്കുന്നതും. മാസങ്ങളോളം ഇലക്ഷനു വേണ്ടി ഒരു നാട് തയ്യാറാകേണ്ടതും ഓർക്കുമ്പോൾ ജയിച്ചവർക്ക് രാജിവയ്ക്കാൻ ഒരു നിമിഷം മതി. ജയിപ്പിച്ചു കയറ്റാൻ പെടാപാടുപെടുന്നവർ എത്രയാണ്.
നമ്മുടെ നാട്ടിൽ സ്ഥാനാർത്ഥികൾ ആവശ്യം പോലെയുള്ളപ്പോൾ താരപ്രചാരകരെപ്പോലെ കൈ വീശി ചീരിതൂകി റോഡ് ഷോയും നടത്തി ഈസിയായി ജയിച്ചു പോകാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയ നിറമാണ് കേരളം കാണുന്നത്.
ഒരു നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷം എന്തു നടത്തി ഇവരൊക്കെ എന്ന് ചിന്തിക്കാനുള്ള ഉത്തരവാദിത്വം വോട്ട റന്മാർക്ക് വേണം. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടു ചെയ്യാൻ വിധിക്കപ്പെട്ട വയനാട്ടിലെ ജനങ്ങൾ കൃത്യമായി ചിന്തിക്കണം, ഇനിയെങ്കിലും നമുക്ക് നമ്മുടെ സ്വന്തം നാടിനെ അറിയാൻ കഴിയുന്നവരെ കണ്ടെത്താൻ കഴിയണംഎന്ന കാര്യം.ഗ്രൂപ്പ് രാഷ്ടീയവും ജാതിയതയും കൊണ്ട് എന്തും നടത്തി വിജയം നേടാം എന്നാഗ്രഹിക്കുന്നവരാരായാലും അവർജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.