തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. *നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ,പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.
കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. KSRTC-യുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.
സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും KSRTC-യുടെ ഈ സേവനം പ്രയോജനപ്പെടുത്താം.ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.