കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെയാണ് (27) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെ 2023 ൽ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൂടാതെ 2021ൽ ടിയാനെ ആലപ്പുഴ ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നതും ആയത് ലംഘിച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതിലേക്ക് അനൂപിനെതിരെ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും കോടതി അനൂപിനെ ശിക്ഷിച്ചിട്ടുള്ളതുമാണ്. കരുതൽ തടങ്കൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് അനൂപിനെതിരെ ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്. അലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് . ഐ എ.എസ് ആണ് അനൂപിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കായംകുളം പോലീസ് കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തക്കാളി ആഷിക്ക് എന്നു വിളിക്കുന്ന ആഷിക്കിനെ കാപ്പാ പ്രകാരം ഒരു വർഷക്കാലത്തേക്കും , ഓതറ ഷെഫീക്ക് എന്നു വിളിക്കുന്ന ഷെഫീക്കിനെ കാപ്പാ പ്രകാരം ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലടക്കുകയും, വള്ളികുന്നം സ്വദേശിയായ കിളിമോനു എന്നു വിളിക്കുന്ന മോനുവിനെതിരെയും ‘പുന്നപ്ര സ്വദേശിയായ ഇജാസ് എന്നിവർക്കെതിരെ കാപ്പാ ഉത്തരവ് ലംഘനത്തിന് നടപടി സ്വീകരിച്ചിട്ടുള്ളതാണ്. കൂടാതെ വരും ദിവസങ്ങളിൽ കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെകൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും കായംകുളം സി.ഐ. അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.