തിരുവനന്തപുരം:പി.വി അൻവർ എം എൽ എ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഗവൺമെൻ്റിനെതിരെ നടത്തുന്ന ആരോപണങ്ങൾ സർക്കാറിന് തലവേദനയാകുന്നു. ഇങ്ങനെ പോയാൽ കൃത്യമായ താക്കിത് നൽകാനാണ് പാർട്ടി ആലോചിക്കുന്നത്.മുഖ്യമന്ത്രിയെ അനുകൂലിച്ചും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ എതിർക്കാനുമാണ് അൻവറിൻ്റെ തീരുമാനം.ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പിവി അൻവറിൻ്റെ മിമിക്രി വലിയ ചർച്ചയ്ക്ക് വഴിവയ്ക്കും.പാർട്ടിയെ സംബന്ധിച്ച് ഉൾപ്പാർട്ടി ജനാധിപത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്യൂണിസ്റ് കാരൻ്റെ സഹായിയായി പ്രവർത്തിക്കുന്ന പി.വി അൻവർ അതിരുകൾ ലംഘിക്കുകയാണ്. ഇത് വച്ചു പൊറിപ്പിക്കാനാകില്ലെന്ന് പാർട്ടിയുടെ ഭൂരിപക്ഷം പേരുടെയും നിലപാട്
വരും മണിക്കൂറുകളിൽ അതിൻ്റെ പ്രതികരണംഉണ്ടാകും.അൻവറിനെതിരെ ഗവർണറുടെ പരാതി കേന്ദ്രം അന്വേഷിക്കും. ഇത് പി.വി അൻവറിന് തലവേദനയുണ്ടാക്കും. ചില മാധ്യമങ്ങൾ അൻവറെ ഇപ്പോൾ ചുമക്കുന്നുണ്ടെങ്കിലും എപ്പോഴും താഴെ ഇടാനും അവർക്കറിയാം. അതവർ ഉടൻ ചെയ്യും. മുഖ്യമന്ത്രിയുടെ വ്യക്തമായ പ്രസ്താവനയോടെ ചില മാധ്യമങ്ങൾക്ക് ഇനി അൻവറിനെ ഒന്നോ രണ്ടോ ദിവസത്തെ തീറ്റയ്ക്കായ് ഉപയോഗിക്കാം എന്നേയുള്ളു.
കണ്ണൂർ രാഷ്ട്രീയത്തിൽ അപ്രധാനമല്ലാത്ത ഒരാളാണ് പി ശശി. പാർട്ടിയിലെ പടല പിണക്കത്തിന് അദ്ദേഹത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട് .വീണ്ടും ക്ലച്ച് പിടിച്ച് മുന്നോട്ടു വന്നപ്പോൾ അതിനെ വെട്ടാൻ ആരൊക്കെയോ വടി കൊടുത്ത് അൻവറിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചത്തെ വർത്തമാന രാഷ്ട്രീയംപി.ശശിയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടോടെ എല്ലാം അവസാനിച്ചു.
ആ ബന്ധത്തിനൊട്ടും ഉടവും ഉലച്ചിലും തട്ടാതെ പഴയ വിശ്വാസം കാക്കാൻ ശശിക്ക് കഴിയുന്നു എന്നാണു പിണറായി വിജയൻ വാർത്ത സമ്മേളനത്തിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. അൻവർ വിചാരിച്ചാലും ഇനി ശശിയുടെ കസേര ആനക്കാനാവില്ലെന്ന സന്ദേശമാണ് പിണറായി നൽകിയിരിക്കുന്നത്. അൻവറിൻ്റെ പരാതിയിൽ ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയാൽ പോലും മറിച്ചൊരു അത്ഭുതവും സംഭവിക്കില്ല. ‘ഒരന്വേഷണത്തിൻ്റെയും ആവശ്യമില്ല’ എന്ന പിണറായിയുടെ വാക്ക് വെറും വാക്കായി കാണാനാവില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.