തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കൊല്‍ക്കത്തയിലെ ആര്‍.ജി.കാര്‍ ആശുപത്രിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നീതി വേണം’ എന്ന പേരില്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.എച്ച്.എസ് മേഖലയില്‍ സംസ്ഥാന കമ്മിറ്റി അംഗം ബീനാഭദ്രനും മെഡിക്കല്‍ കോളേജ് മേഖലയില്‍ ജില്ലാ ട്രഷറര്‍ സി.രാജീവും പട്ടം മേഖലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജി.എസ് സരിതയും കഴക്കൂട്ടം മേഖലയില്‍ ജില്ലാ സെക്രട്ടറി സതീഷ് കണ്ടലയും നെടുമങ്ങാട് മേഖലയില്‍ ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവും പാലോട് മേഖലയില്‍ പുത്തന്‍കുന്ന് ബിജുവും വാമനപുരം മേഖലയില്‍ വി.സന്തോഷും ആറ്റിങ്ങല്‍ മേഖലയില്‍ സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണനും വര്‍ക്കല മേഖലയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വൈ സുല്‍ഫിക്കരും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം സൗത്ത് ജില്ലയില്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളില്‍ പോസ്റ്ററിങ് നടത്തി. വഴുതക്കാട് യു.സിന്ധു, പബ്ലിക് ഓഫീസില്‍ ആര്‍.സിന്ധു, വഞ്ചിയൂരില്‍ വി.ശശികല, തമ്പാനൂരില്‍ കെ.പി.ശുഭ , ശാസ്തമംഗലത്ത് ജസീല, സിവില്‍ സ്റ്റേഷനില്‍ ഐ. പത്മകുമാരി, വിഴിഞ്ഞത്ത് ബീന.എസ്. നായര്‍ , പാറശ്ശാലയില്‍ ബിന്ദു ടി.എസ്, നെയ്യാറ്റിന്‍കരയില്‍ ബി.ചാന്ദ്‌നി, കാട്ടാക്കടയില്‍ ദീപ.ഒ.വി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി എം.എം.നജീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍.സിന്ധു, യു.സിന്ധു, വി.ശശികല, ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി, പ്രസിഡന്റ് ആര്‍.കലാധരന്‍, ട്രഷറര്‍ എസ്. ജയരാജ്, ജില്ലാ സെക്രട്ടറിമാരായ ഇ.ഷമീര്‍, എസ്.മുഹമ്മദ് ഷാഫി, പ്രദീപ് തിരുവല്ലം വൈസ് പ്രസിഡന്റ്മാരായ റ്റി.വി.രജനി, ആര്‍.മഹേഷ് ,പി.ഷാജികുമാര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍.രാജപ്പന്‍ നായര്‍, ജി.അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.