വയനാട് ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന ഉരുൾ പൊട്ടൽ ദുരന്തങ്ങൾ ഇനിയുമാവർത്തിക്കാതിരിക്കാനും, ഉണ്ടായാൽ തന്നെ ജീവഹാനിയുൾപടെയുള്ള കനത്ത നാശന ഷ്‌ടങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള മുൻകരുതൽ ശക്തമായ നിയമനിർമാണത്തിലൂടെ മാത്രമേ സാധ്യമാകുയെന്ന ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായവും നിലവിലെ പുനരധിവാസവുമായി ബന്ധപെട്ട് പ്രയോഗികമായ അഭിപ്രായങ്ങളുമടങ്ങിയ നിവേദനം ജില്ലാ ഭര ണകൂടത്തിന് സമർപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സമർപ്പിച്ച സുപ്രധാന ആവശ്യങ്ങളിലൊന്ന്, പുനരധിവാസ പാക്കേജിൻ്റെ ഭാഗമായുള്ള ടൗൺഷിപ്പിനായി ഏറ്റവും അനുയോജ്യമായതും, പരിസ്ഥിതി ദുർബല പ്രദേശമല്ലാത്തതുമായ സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണം എന്നതാണ്.. 554 ഏക്കറിലായി പരന്ന് കിടക്കുന്ന എസ്റ്റേറ്റ് നിലവിൽ വന്യമൃഗങ്ങൾ താവളമാക്കിയിരിക്കുകയാണ്. ഗവ.കോളേജ്, ആശുപത്രി എന്നിവകൂടി ഉൾപെടു ത്തികൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്ന തരത്തിലുള്ള മികച്ച ടൗൺഷിപ്പിന് ഏറ്റവും അനുയോജ്യമായതും, സുരക്ഷിതവുമായ ഇതുപോലൊരുസ്ഥലം ജില്ലയിൽ ലഭിക്കില്ലായെന്നതി നാൽ നിലവിലെ ദുരന്തസാഹചര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള ത്വരിത നടപടികൾ സ്വീകരിക്കണമെന്ന താണ് സംഘടനയുടെ ആവശ്യം.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) തസ്‌തിക അനുവദിക്കണം. പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുന്നതിനായി സ്പെഷ്യൽ ഓഫിസ് സ്ഥാപിക്കണം തുടങ്ങിയ ആവശ്യ ങ്ങളും സംഘടന മുന്നേട്ട് വെച്ചിട്ടുണ്ട്.
ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സമ്പൂർണ്ണമായ ഒരു പുനര ധിപാക്കേജ് തന്നെ നടപ്പിലാക്കുമെന്ന സർക്കാർ പ്രഖ്യപനം എറെ സ്വാഗതാർഹമാണ് മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഏകദേശം 500 ഹെക്ടറോളം ഭൂമി ഉപയോഗ ശൂന്യമാവുകയും, നിരവധി കുടുംബങ്ങൾക്ക് വരുമാന സ്രോതസായിരുന്ന കൃഷി ഭൂമി, കന്നുകാലികൾ ഉൾപ്പെടെയുള്ളവ നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എഴുന്നൂറിലധികം വീടുകൾ നിർമ്മിക്കേണ്ടതായിവരും. ആയതിന് ആവശ്യമായതും അനുയോജ്യവുമായ ഭൂമി കണ്ടെത്തേണ്ടത്തുക, ഭൂമി ഏറ്റെടുക്കുക, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പുനർനിർനിർമ്മിക്കുക, കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് വരുമാന മാർഗം കണ്ടെത്തി നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടുള്ള പുനരിധിവാസ പദ്ധതി പൂർത്തിയാകുന്നതിന് നിലവിലെ സംവിധാനങ്ങൾമാത്രം ഉപയോഗപെടുത്തി യാൽ 5 വർഷത്തിലധികം വേണ്ടിവരും. 2019 ൽ നടന്ന പുത്തുമല ഉരുൾപൊട്ടലിൽ 20 പേരാണ് മരണപ്പെട്ടത്. പുത്തുമല പുനരധിവാസം പൂർത്തിയാകുന്നതിന് നാല് വർഷത്തോളം സമയം എടുത്തു എന്നത് ഉദാഹരണമാണ്. ആയതിനാൽ വിവിധ വകുപ്പുകളെ കോർത്തിണക്കികൊണ്ട് പുനരധിവാസ പദ്ധതികൾ ഏകോപിപ്പി ക്കുന്നതിനായി ഒരു സ്പെഷ്യൽ ഓഫീസ് നിർബന്ധമാണ് എന്നതാണ് സംഘടനയുടെ അഭിപ്രായം. കൂടാതെ വയനാട് ജില്ലയിലെ പശ്ചിമഘട്ട മലനിരകളും അതിനോട് ചേർന്നുള്ള താഴ്വാരങ്ങളുമെല്ലാം അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളായതിനാലും, തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലുകളും, മണ്ണിടിച്ചിലും, ഭൂമിയിലേക്ക് കെട്ടിടങ്ങൾ താഴ്ന്ന പോകുന്ന പ്രതിഭാസങ്ങളും സാക്ഷ്യമായി നിൽക്കുന്ന സാഹചര്യത്തിലും മല തുരന്നു കൊണ്ടുള്ള നിർമ്മാണ പ്രവൃത്തികൾ പരിസ്ഥിതിയിൽ എൽപ്പിക്കാൻ സാധ്യതയുള്ള ആഘാതം തുടർന്ന് വരുന്ന അതിവർഷങ്ങളിൽ കൂടുതൽ ദുരന്തം വിതക്കുമെന്ന ആശങ്കയുള്ളതിനാൽ വയനാട് തുരങ്കപാത പുനഃപരിശോധിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെക്കുന്നു.
നിലവിലെ സാഹചര്യത്തിൽ വയനാടിൻ്റെ പരിസ്ഥിതിക സംരക്ഷണത്തിനായി പ്രത്യേക നിയമ നിർമാണം നടത്തണം എന്നതും സംഘടനയുടെ ആവശ്യമായി ഉന്നയിച്ചിട്ടുണ്ട്. 2018 മുതലുള്ള ദുരന്ത കാലഘട്ടങ്ങൾക്ക് ശേഷം വയനാട്ടിലെ ടൂറിസം മേഖല കുതിച്ചുയർന്നിട്ടുണ്ട്. 2024 ലെ ദുരന്തം വയനാട് ജില്ലയെ ഒരിക്കൽകൂടി ഡാർക്ക് ടൂറിസം മേഖലയിൽ അടയാളപെടു ത്തപെടുകയും ചെയ്യും. ടൂറിസത്തിൻ്റെ വളർച്ച അനിവാര്യമാണ് എങ്കിലും കർശനമായ നിയ ന്ത്രണങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്. ഗുണപരമായ നിയന്ത്രണങ്ങൾ ഒരിക്കലും ടൂറിസ ത്തിന്റെ വളർച്ചക്ക് വിഘാതമാകില്ല. അതുകൊണ്ട് തന്നെ ടൂറിസം മേഖലയിൽ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായ് ജനകീയസമിതികൾക്ക് രൂപം കൊടുക്കണം.
സംസ്ഥാനത്തൊട്ടകെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങൾ പുനഃസ്ഥാപിക്കുകയും കർശനാമായും നടപ്പിലാക്കുകയും വേണം. അതിനായി വയനാടിനോട് ചേർന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയെ മാത്യകയാക്കാവുന്നതാണ്.. വർഷങ്ങളായി പ്രസ്തുത ജില്ലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിവരുന്നുണ്ട്. അവിടത്തെ ജന ങ്ങൾ ഈ നിയമത്തോട് പരിപൂർണായും സഹകരിക്കുകയും ചെയ്യുന്നുണ്ട് എന്നത് മാത്യകപരമാ ണ്. കൂടാതെ വയനാടിൻ്റെ മലയോരമേഖലകളിൽ ജെസിബി യുടെ ഉപയോഗവും, കുഴൽകി ണർ നിർമ്മാണവും കർശനാ ഉപാധികളോടെ മത്രമേ അനുവദിക്കാവു. അതീവ പരിസ്ഥിതി ലോലമേഖലകളിൽ ഇവരണ്ടും പൂർണമായും നിരോധിക്കേണ്ടതാണ്. മലയടിവാരങ്ങളിൽ സാധാരണ കിണറുകളിൽ തന്നെ ജലം ലഭ്യമാണെന്നിരിക്കെ പറതുരന്നുള്ള കിണറുകൾക്കായി ഉപയോഗിക്കുന്ന ബോർവെൽ ഹാമറുകൾ ഭൂമിക്കടിയിലെ പാറകളിൽ ഉണ്ടാക്കുന്ന വൈബ്രേഷൻ ഉരുൾപൊട്ടൽ സാധ്യതകളിലേക്ക് നയിക്കാനുള്ള കാരണമായിതീരമെന്നത് തള്ളികളയാനാവില്ല. ഇ സാധ്യത പൂർണമയും ഉൾകൊണ്ട് തന്നെയാണ് പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്ന നീലഗിരിജില്ലയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ചിട്ടുള്ളത് എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്.
പശ്ചിമഘട്ട മലനിരകളും, അതിൻ്റെ താഴ്‌വാരങ്ങളിലൂടെ വെള്ളമൊഴുകുന്ന നീർച്ചാലുകളും മനുഷ്യനിർമ്മിതികൾ കൊണ്ട് തടസ്സപെടുന്നില്ലാ എന്നത് കർശനാമായും ഉറപ്പാക്കാൻ കഴിയണം. ഓരോ വർഷവും മഴകാലത്തിനുമുമ്പായി ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ റഡാർ പരിശോ ധനകൾ ഉൾപടെ നടത്തി അപകട സാധ്യതവിലയിരുത്തുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
നൽകാനുള്ള വിപുലമായ സംവിധാനങ്ങളൾ എർപെടുത്തുകയും ചെയ്യണം.
പുഴകളിലും, ഡാമുകളിലും അടഞ്ഞിട്ടുള്ള മണൽ, എക്കൽ എന്നിവ സംഭരണ ശേഷി കുറക്കുന്നതിനാൽ അവ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക, ഡിസാസ്റ്റർ മാനേ ജ്‌മെൻ്റ് പരിശീലനങ്ങൾ സ്‌കൂളുകളിൽ ഉൾപടെ എല്ലാവർഷവും സംഘടിപ്പിക്കുക, വയനാടിന്റെ തനിമയാർന്ന കാലാവസ്ഥ തിരിച്ചു പിടിക്കുന്നതിനായി നിലവിലുള്ള തേക്ക് പ്ലാന്റേഷനുകൾ ഘട്ടം ഘട്ടമായി മുളം കാടുകളാക്കി മാറ്റനുള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം ജില്ലാ സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എ പ്രേംജിത്ത് എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് കൈമാറി. ജില്ലാ ജില്ലാ പ്രസിഡണ്ട് പ്രിൻസ് തോമസ്, ട്രഷറർ ഷമീർ കെ., വിനോദ് പി.എൻ, റഷീദാ പി.പി പ്രജിത്ത് കെ.ബി എന്നിവർ സന്നിഹിതരായിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.