മധ്യപ്രദേശ് – റേവ : മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. മധ്യ പ്രദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി.റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി.മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. വാഹനം തടഞ്ഞ് പിന്നില്‍ നിന്ന സ്ത്രീകളുടെ നേര്‍ക്ക് ലോക്കല്‍ ഗുണ്ടകളുടെ നിര്‍ദ്ദേശപ്രകാരം മണ്ണ് തട്ടുകയായിരുന്നു. ഒരാള്‍ അരവരെയും ഒരാള്‍ തലക്കുമീതേയും മണ്ണ് മൂടിപ്പോയി. ഉടന്‍ ഇടപെട്ട് മണ്ണ് നീക്കിയതിനാലാണ് ജീവാപായമില്ലാതെ ഇവരെ പുറത്തെടുത്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.