ജനകീയ സമര സമിതി പഞ്ചയത്തോഫീസ് മാർച്ച് നടത്തി
പുല്ലാട് : കടപ്രയിലെ ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാൻ്റ് അഴിമതിയിൽ ഗർഭം ധരിച്ചതാണ് എന്ന് സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി മാത്യു പറഞ്ഞു. പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി ഗ്രാമപഞ്ചായത്തോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലയിൽ നിന്ന് 500 മീറ്റർ എന്ന് കേന്ദ്ര സർക്കാർ മാനദണ്ഡം നിലനിൽക്കെയാണ് സംസ്ഥാനത്ത് വലിയ ഇളവ് നൽകി 50 മീറ്റർ ആക്കി ജനനിബിഡമായ പ്രദേശത്ത് പ്ലാൻ്റിന് അനുമതി നൽകിയിരിക്കുന്നത്. ഭൂപ്രകൃതിയും ഇത്തരമൊരു പ്ലാൻ്റ് പ്രവർത്തനത്തിന് അനുകൂലമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന നിലയിൽ ഇക്കാര്യങ്ങൾ പരിശോധിക്കാനും നടപടിയെടുക്കാനും ഗ്രാമപഞ്ചായത്തിന് ഉത്തരവാദിത്തമുണ്ട്. ഹോട്ട് മിക്സ് ഉപയോഗിച്ചുള്ള പ്രവൃത്തികൾ നടത്താൻ നിലവിൽ അനുമതിയില്ലാത്ത വ്യക്തി ആർക്ക് – എന്തിന് വേണ്ടിയാണ് ഇവിടെ ഉത്പാദനം നടത്തുന്നത് എന്ന് അധികൃതർ അന്വേഷിക്കണം. ജന താല്പര്യം മാനിച്ച് പ്ലാന്റിന് അനുമതി നിഷേധിക്കുന്ന നിലപാട് എടുക്കാതെ പഞ്ചായത്ത് ഭരണസമിതി നിഷ്ക്രിയമാകുന്നത് അഴിമതിക്കാർക്ക് കുടപിടിക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മുകേഷ് മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് കുന്നപ്പുഴ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം, റവ ഫാ. വി എം മാത്യു, റവ.ഫാ. രാജു പി ജോർജ്, , കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ് രാജീവൻ, തോട്ടപ്പുഴശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡൻറ് പി കെ രാമചന്ദ്രൻ, പൊന്തമ്പുഴ സമരസമിതി നേതാവ് ജെയിംസ് കണ്ണിമല, പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. കെ എം തോമസ്, ജോസഫ് താന്നിക്കൽ ഇടിക്കുള, ജനകീയ പ്രതിരോധ സമിതി നേതാവ് അനിൽകുമാർ കെ ജി, എസ് യു സി ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, അംബേദ്കർ ഫൗണ്ടേഷൻ നേതാവ് സി സി കുട്ടപ്പൻ, എൻ പി പി നേതാവ് ഗോപകുമാർ പുല്ലാട്, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡന്റ് എസ് രാധാമണി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ദീപ ശ്രീജിത്ത്, ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റി അംഗം രാജീവ് പി എസ്, പൊതുപ്രവർത്തകൻ ടി എം സത്യൻ, റസിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് സി റ്റി തോമസ്, സമരസമിതി നേതാക്കളായ രാജ്കുമാർ, ഉഷാ ശാർങധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.