
മത്സരിക്കാന്‍ സ്വീറ്റിയും വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ അപൂര്‍വ്വ തുമ്പി വയനാടിന്റെയും അഭിമാനമാണ്. തുമ്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷന്‍ മാസ്‌ക്കോട്ട് ക്യാമ്പെയിനിലൂടെ പങ്കുവെക്കുന്നത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയുടെ വിപുലീകരണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്ര നിര്‍മ്മിതിയില്‍ നമ്മള്‍ക്കും പങ്കാളിയാകാമെന്നാണ് വയനാടന്‍ തുമ്പിയും ഓര്‍മ്മിപ്പിക്കുന്നത്.
ഉറപ്പായും വോട്ടുചെയ്യും
സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി.
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ക്യാമ്പെയിനില്‍ നിരവധി പേര്‍ പങ്കാളികളായി. ഉറപ്പായും വോട്ടുചെയ്യും എന്ന് സ്വന്തം വോട്ടര്‍ എന്ന അടിക്കുറിപ്പിന് താഴെയാണ് ഒപ്പുകള്‍ നിരനിരയായി തെളിഞ്ഞത്. ജനാധിപത്യത്തില്‍ വോട്ടവകാശ വിനിയോഗത്തിന്റെ പ്രാധാന്യം നാട്ടിലെങ്ങുമെത്തിക്കാന്‍ വേറിട്ട പരിപാടികളണ് സ്വീപ്പ് ഒരുക്കുന്നത്. വോട്ടിങ്ങ് യന്ത്രം പരിചയപ്പെടുത്തല്‍, മാരത്തണ്‍, സൈക്ക്‌ളിങ്, ഹില്‍ ട്രക്കിങ്, ഫ്‌ളാഷ് മോബ് തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച ഗ്രാമ ഗ്രാമന്തരങ്ങളിലെത്തി സ്വീപ് ബോധവത്കരണം നല്‍കും. സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഉഷ കൂമാരി, എ.ഡി.എം ഇന്‍-ചാര്‍ജ്ജ് പി.എം കുര്യന്‍, എച്ച.എസ് വി.കെ ഷാജി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.