കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിതിനായി അന്വേഷണം ഊർജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പോലീസ് വിവരം തേടിയത്. കുട്ടി കന്യാകുമാരിയിൽ തന്നെയുണ്ടെന്നാണ് നിഗമനം.
കന്യാകുമാരിയിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ് ഇതുവരെയുള്ള തിരച്ചിലിൽ സൂചനകളൊന്നുമില്ല ബീച്ചിലും അടഞ്ഞ് കിടക്കുന്ന കടകളിലും പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശിനിയായ തസ്മിത് തംസും വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥി പകർത്തിയ ചിത്രമാണ് തെരച്ചിലിൽ നിർണായകമായത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.