പാലക്കാട്: പാഠം പഠിക്കാത്ത നേതൃനിരയില്‍ നിന്നും കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ.ജനങ്ങളുടെ മേൽ സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാനാകില്ല. പാർട്ടിയിൽ നിന്ന് പോകുന്നവർ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണം. യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലതാണെങ്കിലും അതിന് ഉപയോഗിച്ച കത്തി ഒന്നാണെന്നും വിമർശനം. രാഹുലിന് പുതുപ്പള്ളിയിൽ നിന്ന് വരുന്ന വഴി ലീഡറുടെ കല്ലറയിൽ കൂടി കയറി പ്രാർത്ഥിക്കാമായിരുന്നു എന്നും വിമർശനം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.