കൊല്ലം : സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.ഇരവിപുരം സ്വദേശി അരുൺ കുമാർ(19) കൊല്ലപ്പെട്ടത്. പ്രസാദിൻ്റെ മകൾ സ്നേഹയുമായി അരുൺ അടുപ്പത്തിലായിരുന്നു. എല്ലാ ദിവസവും ഇവർ ഫോണിൽ സംസാരിക്കും. കാണാൻ കഴിയുന്ന സമയങ്ങളിൽ നേരിട്ട് കാണും. ഇത് സ്നേഹയുടെ അച്ഛൻ പ്രസാദിനും അറിയാമായിരുന്നു. എന്നാൽ പ്രസാദ് മദ്യപിച്ചിരിക്കുന്ന സമയത്താണ് സ്നേഹയെ അരുൺവിളിക്കുന്നതെങ്കിൽ ഫോൺ പ്രസാദ് വാങ്ങിച്ച് അരുണുമായി സംസാരിച്ചു തുടങ്ങി പിന്നീട് ചീത്തവിളിയിൽ അവസാനിക്കും. രണ്ടു ദിവസം മുന്നേ അരുണിനെ ചീത്തവിളിക്കുകയും മകളായ സ്നേഹയോട് ഇനി പഠിക്കാൻ പോകേണ്ടന്ന് പറയുകയും ചെയ്തു. ഈ വിവരം സ്നേഹ അരുൺ കുമാറിനെ അറിയിച്ചു നീ വിചാരിച്ചതുകൊണ്ട് എനിക്ക് പഠിക്കാൻ പോലും പോകാൻ കഴിയുന്നില്ല എന്നാണ് സ്നേഹ അരുണിനോട് പറഞ്ഞത്. അങ്ങനെ അരുൺ സ്നേഹയുടെ അച്ഛനെ വിളിക്കുകയും പരസ്പ്പരം ഫോണിലൂടെ സംസാരിക്കുകയും ചെയ്തു പ്രശ്ന പരിഹാരത്തിനായി നീ വരാനും പ്രസാദ് പറഞ്ഞു. ഇരട്ട കടയിലുള്ളവലിയ കാവ് മാമൂട്ടികടവ് അശ്വതിയുടെ വീട്ടിൽ വരാൻ പറഞ്ഞു. അങ്ങനെ അരുൺ കുമാറും അദ്ദേഹത്തിൻ്റെ സുഹൃത്ത് ആൽഡ്രിനും കൂടി വരുകയും അവിടെ വച്ച് സംസാരിക്കുകയും തുടർന്ന് പിടിവലി കൂടുകയും ചെയ്തു. ഈ സമയം പ്രസാദ് നേരത്തെ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് അരുണിൻ്റെ ഇടനെഞ്ചിന് താഴെ ആഴത്തിൽ കുത്തി. തുടർന്ന് അരുണിനെ ജില്ലാ ആശുപത്രിയിലും , മെഡിസിറ്റിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രസാദ് (46)നേരത്തെ ആർമേനിയായിൽ ജോലി ചെയ്തിരുന്നു. ഭാര്യ ഗൾഫിലാണ് . അരുൺകുമാറിനെ കുത്തിയ ശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി..
പ്രസാദ് Age – 46, S/O ലക്ഷ്മണൻ, വെളിയിൽ വീട്, ശരവണ നഗർ-272, വഞ്ചിക്കോവിൽ,ഇരവിപുരം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.