തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റിൽ വരാത്തതായ ഒരുപാടു കാര്യങ്ങൾ അനുഭവിക്കുന്നവർ സിനിമ മേഖലയിലുണ്ട്. ഒരവസരം കാത്ത് മണിക്കൂറുകളോളം സെറ്റിലിരുന്ന് ഛായവും തേച്ച് അഭിനയിക്കാനുള്ള വസ്ത്രങ്ങളും ധരിച്ച് ഇപ്പോൾ വിളിക്കും എന്നു കരുതി രാത്രി വരെ ഇരുന്ന് ഇനി നാളെയാകും വിളിക്കുക എന്നു കരുതി ഇരിക്കുമ്പോൾ സംവിധാന സഹായി വന്നു പറയും നിങ്ങളുടെ സീൻ നാളെ യുള്ളു. പ്രോഡക്ഷൻ എക്സിക്യൂട്ടീവിനെ കാണുക ….. .
കുടുംബമായിട്ടായിരിക്കും വരുക. അവർ പ്രോഡക്ഷൻ എക്സിക്യൂട്ടീവിനെ കാണും. അപ്പോൾ കുടുംബത്തോട് സംസാരിക്കാൻ ആരും കൂട്ടാക്കില്ല. പുതിയ നടിയോട് സംസാരിക്കണം. എന്നാവും പ്രോഡക്ഷൻ എക്സിക്യൂട്ടീവ് പറയുക. അപ്പോൾ കുടുംബം സമ്മതിക്കും നടിയോട് റൂമിലെത്താൻ നിർദ്ദേശിക്കും പാവം എന്തോ നല്ല കാര്യം പറയാനാണ് വിളിക്കുന്നതെന്ന് കരുതും റൂമിലെത്തും.
സർ എന്താ വിളിച്ചത്, പ്രോഡക്ഷൻ എക്സിക്യൂട്ടീവ് പറയും പറയാം ഇരിക്കു. നടി ഇരുന്നു. ഒരു ദിവസം വെറുതെ ഇരുന്നു അല്ലെ, വിളിച്ചതുമില്ല അല്ലെ, അതെ സാർ, രാവിലെ മുതൽ രാത്രി വരെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമില്ല നല്ല അവസരം കിട്ടിയാൽ മതി. ഇതു പറയുമ്പോഴേക്കും കൺട്രോളറുടെ കൺട്രോൾ പോകും. അവസരം തരാം രക്ഷപ്പെടുത്താം. എന്നാൽ ചിലതു വേണ്ടി വരും. അപ്പോൾ നടി കരുതും പൈസ വല്ലതും ആണോ, എങ്കിൽ കൊടുക്കാം. സർ എത്ര രൂപ വേണമെങ്കിലും തരാം. പൈസ ആർക്കുവേണം. പിന്നെയോ എന്തു വേണം. ആ ശരീരം ഒരു ദിവസത്തേക്ക് വേണം.അപ്പോഴേക്കും എഴുന്നേറ്റ് പോകുന്നവരുണ്ടാകും എന്നാൽ പറയുന്നത് അംഗീകരിക്കുന്നവരുണ്ടാകും. ഇതാണ് സിനിമയിലെ പീഡന തുടക്കാം. കാരവാൻ ഡ്രൈവർ മുതൽ സിനിമയുടെ എല്ലാ നിലകളിലുള്ളവരും ഇതിൻ്റെ ഭാഗമാണ്. സിനിമ ഷൂട്ടിംഗ് സ്ഥലം അധോലോകമായി മാറിക്കഴിഞ്ഞു.എതിർക്കുന്നവർ ആരായാലും അവരുടെ ചിത്രം പിന്നെ കാണില്ല. ഇതിനെ മാറ്റിമറിക്കാൻ ആർക്കാണു കഴിയുക. അമ്മയുടെ നേതാവു പോലും റിപ്പോർട്ട് പഠിച്ച് സംസാരിക്കാം എന്നാ പറഞ്ഞത്. അത് തന്നെ ജാമ്യമെടുക്കലാണ്. റിപ്പോർട്ട് പുറത്തായതും മാധ്യമങ്ങളിൽ വാർത്ത വന്നതും പിന്നാമ്പുറങ്ങളിൽ ചർച്ചയും അഡ്ജസ്റ്റ് മെൻ്റും ഒതുക്കലും നടക്കും. പണമെറിയുന്ന തിരക്കിലാണ് എല്ലാവരും. കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് ഈ നിമിഷം വരെ ഇതിലിൽ ഉൾപ്പെട്ടവർ. സിനിമ മേഖലയിൽ ഉള്ളവർ തന്നെയാണ് ഇത് അറിയിക്കുന്നതും. ഒരാളിൻ്റെ പേരും പുറത്ത് വരരുത്. ഒരാളും ആക്രമിക്കപ്പെടരുത്. സകല ബന്ധങ്ങളേയും ഉപയോഗിക്കാനുള്ള തിരക്കിലാണെല്ലാവരും,ഒരു പക്ഷേ രണ്ടു ദിവസം കൊണ്ടുതന്നെ ഇതെല്ലാം കെട്ടടങ്ങും. മാധ്യമ,രാഷ്ട്രീയ, സാമൂഹ്യ മത, സമ്പത്ത് ബന്ധങ്ങൾ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.wcc യുടെ ശക്തിയാകണം ഇതിൽ മാറ്റം ഉണ്ടാകുന്നെങ്കിൽ?…..
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.