സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഡോക്ടർ വിനോദ് ബി നായരുടേയാതാണ് ആ കുറിപ്പ്.ഇങ്ങനെയാണ് തുടക്കം.
ഞാനിപ്പോൾ ഇതു പറയുന്നത് കേരളത്തിലെ പ്രബുദ്ധരായ വനിതകളോടാണ്!
കൽക്കട്ടയിൽ ഒരു ആശുപത്രിക്ക് ഉള്ളിൽ വച്ച് 31 കാരിയായ ഒരു വനിതാ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മുറിപ്പെടുത്തുകയും വധിക്കുകയും ചെയ്തത് നിങ്ങളെല്ലാം അറിഞ്ഞിരിക്കും!
പക്ഷേ അവർ ആ കുട്ടിയോട് ചെയ്ത രീതികൾ നിങ്ങളും അറിയണം! രണ്ട് കാലുകളും ഇരുവശത്തേക്കും വലിച്ച് കീറി ഇടുപ്പല്ലിനെ ഓടിച്ചു കളഞ്ഞു. കഴുത്ത് ഞെരിച്ച് കൊന്ന് തലയിടിച്ച് തകർത്ത് ആ കുട്ടിയുടെ വായിൽ കൂടി രക്തം പുറത്തു വന്നിരുന്നു. കണ്ണടകളെ ഇടിച്ച് കണ്ണിനകത്തേക്ക് കയറ്റി!
ഇതിനെല്ലാം കാരണക്കാരനായി കൽക്കട്ട പോലീസ് കണ്ടെത്തിയത് ഒരുത്തനെ മാത്രം! മാത്രമല്ല ആ കുട്ടിയുടെ ശരീരത്തിനുള്ളിൽ 150 ഗ്രാം ആണുങ്ങളുടെ സ്രവം ഉണ്ടായിട്ടും അതെല്ലാം ഒരുത്തന്റേതാണെന്ന് അവർ വിധിയെഴുതി.
ഇതെല്ലാം വിദേശ മാഫിയകളുടെ കൊലയുടെ രീതികളാണ്. തങ്ങളെ എതിർക്കുന്നവർക്ക് ഒരു ഉദാഹരണമായി ചെയ്യുന്ന പൈശാചികമായ പ്രവർത്തികൾ. അത് കൽക്കട്ടയിലെ ഒരു ആശുപത്രിക്ക് അകത്തു വച്ച് ചിലർ ചെയ്തു എന്നുള്ളത് നമ്മെ ഞെട്ടിക്കുന്നതാണ്!
നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിക്കോ ആണ് ഇത് സംഭവിച്ചത് എന്ന് നിങ്ങൾ മനസ്സിൽ ഒന്ന് ഊഹിച്ചു നോക്കണം. അപ്പോൾ അതിന്റെ യഥാർത്ഥ വേദന ഒരുപക്ഷേ നിങ്ങൾക്ക് മനസ്സിലാകും!
കേസ് സിബിഐ ഏറ്റെടുത്തതിനു ശേഷവും മിച്ചമുള്ള തെളിവുകൾ പോലും ഇല്ലാതെയാക്കാൻ ആശുപത്രിയിൽ കലാപം വരെ അവർ സംഘടിപ്പിച്ചു!
അതിലും നമ്മെ ഞെട്ടിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് ഇത് ഇപ്പോൾ എഴുതുവാൻ പ്രധാന കാരണം. കേരളത്തിലെ അന്തി ചർച്ചകൾക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഇതേക്കുറിച്ച് ഇതുവരെ ഒരക്ഷരം ചർച്ച ചെയ്തില്ല! അത് ഒരുപക്ഷേ അവരുടെ രാഷ്ട്രീയം മൂലം ആകാനാണ് വഴി. എന്തായാലും ഈ പെൺകുട്ടി ഒരു രാഷ്ട്രീയക്കാരി ആയിരുന്നില്ല! കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ തൊണ്ടയിൽ അണ്ണാക്ക് വരെ ഇപ്പോഴും പഴമാണ്! ഇതും നിങ്ങൾ തിരിച്ചറിയണം!
ജനത്തിന്റെ നിദാന്തമായ ജാഗ്രതയില്ലെങ്കിൽ ഈ കേസ് തേച്ചു മാച്ച് കളയും എന്ന് എനിക്ക് ഉറപ്പാചിത്രത്തിൽ യു പി യിലേക്ക് മാത്രം നോക്കുകയും , ബാക്കി സമയങ്ങളിൽ വായിൽ പഴം തിരുകിയിരിക്കുകയും ചെയ്യുന്ന കേരളത്തിലെ. വായിൽ പഴം കഴിക്കുന്ന ചിത്രം കടന്നകയ്യായിപ്പോയി, ഇതിൽ എന്തെങ്കിലും രാഷ്ട്രീയം കാണാതിരിക്കുക എന്നു മാത്രം news12 ന് പറയാനുള്ളത്…..
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.