ബുധനാഴ്​ച വോട്ടെടുപ്പ്.മൂന്നു മുന്നണികളും വിജയപ്രതീക്ഷയിൽ അടിയൊഴുക്കുകൾ ശക്തം. വോട്ടറന്മാരിൽ ആശങ്ക.

പാലക്കാട് : പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഈ തിരഞ്ഞെടുപ്പിനെ വശീയോടെ എല്ലാ മുന്നണികളും കാണുന്നത്. ജനം ആശങ്കയിലുമാണ്. ആർക്ക് വോട്ട് ചെയ്യണം എന്നത് അവരെ കൃത്യമായും വ്യക്തമായും ചിന്തിപ്പിക്കുന്നുണ്ട്.യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശം കൊഴുപ്പിക്കാൻ എത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത്.
ഈ ഉപതിരഞ്ഞെടുപ്പിൽമുന്നണികൾ വോട്ടു മറിക്കില്ല. കാരണം ഇതാണ് .

കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എന്നും പറഞ്ഞു നടക്കുന്നതാണ് വോട്ടുകച്ചവടം. പരസ്പ്പരം അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം എന്ന് എല്ലാ മുന്നണികളും പാർട്ടികളും പറയാറുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യം മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷം വലിയ മുന്നേറ്റത്തിലാണ്. ഒന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് പിറകോട്ട് പോയി. പെട്ടി വിവാദം അതിന് കാരണം. സന്ദീപിൻ്റെ കോൺഗ്രസിലെ തിരിച്ച് പോക്ക് കോൺഗ്രസിന് കുറച്ചു ഗുണകരമായി. പെട്ടി വിവാദം വേണ്ടത്ര ഏശിയില്ല. എന്നാൽ സരിൻ്റെ പുറത്തുപോക്കും കോൺഗ്രസിലെ പ്രാദേശിക നേതാക്കന്മാരുടെ രാജിയും കോൺഗ്രസിനെ ഒന്നു ഉലച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ച് സരിൻ്റെ വരവ് മുന്നണിക്കുള്ളിൽ (സി.പിഎം ൽ) ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ ഇല്ലാതായി. ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞു. എന്നാൽ സരിൻ കോൺഗ്രസിൽ നിന്ന് പോയതിൻ്റെ കുറവ് പരിഹരിക്കാൻ ആവുന്നത്ര ശ്രമം യൂഡി എഫ് ൻ്റെ ഭാഗത്ത് നിന്നുണ്ടായി. ഇപ്പോൾ ഈ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. ഏത് അടവ് പയറ്റിയാലും തിരിച്ചു വരുക എന്ന ഉറച്ച മനസ്സുമായി യുദ്ധമുന്നണിയിലാണ് യൂഡിഎഫ്.

ബി ജെ പിക്കാകട്ടെ ആദ്യം തന്നെ ശോഭാ സുരേന്ദ്രൻ്റെ നിലപാടും കുഴൽപ്പണവിവാദവും അവരെ വല്ലാതെ ഭയപ്പെടുത്തി .അതിൽ നിന്ന് കരകയറാൻ വല്ലാതെ പണിപ്പെട്ടു. പാലക്കാട് മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് ബിജെപിക്ക് വലിയ മുന്നേറ്റമുണ്ട്. ആ മുന്നേറ്റം അവർ പയറ്റി തെളിച്ചിട്ടുമുണ്ട്. എന്നാൽ ഇടുത്തി പോലെ സന്ദീപ് വാര്യരുടെ പോക്ക് അവരെ ചെറുതായ് ഞെട്ടിച്ചു. സംഘടനയ്ക്കുള്ളിൽ വലിയ ശക്തിയൊന്നുമില്ലെങ്കിലും വാർത്ത ചാനലുകളിൽ ബി.ജെ പി യുടെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു ഇമേജ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. സന്ദീപ് ഇപ്പോൾ പോയത് അയാൾക്ക് വ്യക്തിപരമായ നേട്ടമാണ്. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതായി മാറും എന്ന തിരിച്ചറിവാണ് സന്ദീപിന് ഉണ്ടായത്. ആർഎസ്എസ് കാരനായ സന്ദീപ് പോയതിൽ ബിജെപി ക്കും ആർ എസ് എസ് നും ഒന്നും സംഭവിക്കാനില്ല. എന്നാൽ ബിജെ.പിയെ സംബന്ധിച്ച് രണ്ട് മുന്നോക്ക സമുദായങ്ങളാണ് നായർ സമുദായവും മുത്താൻ സമുദായവും. മുത്താൻ സമുദായത്തിൽ ആശയകുഴപ്പം നിലവിലുണ്ട്. അത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെ.പി. ഈ രണ്ടു സമുദായങ്ങളുടെ വോട്ട് ബിജെ.പിക്ക് നിർണ്ണായകമാണ്. മുത്താൻ സമുദായമാണ് സന്ദീപ് വാര്യരുടെ അമ്മ. അച്ഛൻ വാര്യർ സമുദായവും. ഏതായാലും ഒരു വോട്ടും ചോർന്നുപോകാതിരിക്കാൻ മൂന്നു മുന്നണികളും യുദ്ധതന്ത്രങ്ങളുമായി ഗോദയിലാണ്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.