ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു പുതിയ നേതാവായിആയത്തുള്ളയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിഎന്നാണ് റിപ്പോർട്ട് . 1989 മുതൽ ആയത്തുള്ള അലി ഖമേനി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിക്കുന്നു. റുഹൊല്ല ഖമേനിയുടെ പിൻഗാമിയായിട്ടാണ് ആയത്തുള്ള സ്ഥാനം ഏറ്റെടുക്കുന്നത്.ആയത്തുള്ളയുടെ ചില ചിത്രങ്ങളും ഇറാൻ പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിൽ പരിക്കേറ്റ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയുമായി തന്റെ ഓഫീസിലിരുന്ന ആയത്തുള്ള സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
റിപ്പോർട്ടുകൾ പൂർണമായും തെറ്റായ പ്രചരണമാണെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു. സെപ്തംബർ 26ന് ചേർന്ന രഹസ്യ യോഗത്തിലാണ് ഈ തീരുമാനം എടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മൊജ്തബ ഖമേനി ഭരണത്തിൽ കാര്യക്ഷമമായി ഇടപെടലുകൾ നടത്താറുണ്ട്. പൊതുവേദികളിൽ അപൂർവമായി മാത്രമേ മൊജ്തബ പ്രത്യക്ഷപ്പെടാറുള്ളു. ജനരോഷം തടയാൻ വേണ്ടിയാണ് ആയത്തുള്ളയെ അടുത്ത നേതാവായി തെരഞ്ഞെടുത്ത വിവരം രഹസ്യമാക്കി വച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.