കൊല്ലം: കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.. ഭർത്താവ് പോലീസിന് മുന്നിൽ കീഴടങ്ങി.
ആലുംചേരി മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള (65) ഓട്ടോറിക്ഷയിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
രാവിലെ പത്തരയോടെയാണ് സംഭവം.
സരസ്വതി അമ്മയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്.
മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.
ഇവർ അയൽപക്കത്തെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള ഇവരെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയത്.
സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഇയാൾ സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിക്കുമായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരും തയ്യൽ തൊഴിലാളികളാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.