
ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.
വിവിധ ഇടങ്ങളിലായുണ്ടായ അപകടങ്ങളില്‍ 3 പേര്‍ മരിച്ചതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പലയിടത്തും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്‌ഫോടനമുണ്ടായത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.