എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5 ന് എറണാകുളത്ത് അന്തരിച്ചു.
കല്ലുവാതുക്കൽ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. എറണാകുളം പനമ്പള്ളി നഗർ 250 സഞ്ജയിലായിരുന്നു താമസം. മകൻ കേരളഹൈക്കോടതിയിൽ അഭിഭാഷകനായ ജയേഷ് മോഹൻ കുമാർ .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.