തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിൽ അഞ്ച് ഉദ്യോഗസ്ഥർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ സ്ഥാനക്കയറ്റം നേടിയെന്ന പരാതി ശരിവെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം അദ്ദേഹം നിയമസഭയെനേരത്തെ അറിയിച്ചു . പരാതി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ ചോദ്യത്തിന് മറുപടിയായാണ് അഞ്ചു പേർക്കെതിരെ പരാതി ഉണ്ടെന്ന് മന്ത്രി വെളിപ്പെടുത്തിയത്. അനിൽശങ്കർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് നേരത്തെ കണ്ടെത്തിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഭരണാനുകൂല സംഘടനയിൽ പെട്ട ആളാണ് അനിൽ ശങ്കർ. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് അന്വേഷണം വീണ്ടും സജീവമായത്. എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച അനിൽ യുഡി ക്ലാർക്ക് ആകാൻ സർവീസ് ബുക്കിൽ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ച് ജോയിൻ്റ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.