ഓണമല്ലേ ജീവിതത്തിൽഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു

കൊല്ലം : ഓണമല്ലേ, ജീവിതത്തിൻ ഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു.കൊല്ലം ആശ്രാമം മൈതാനത്താണ് സംഭവം നടന്നത്. ആണുങ്ങൾക്ക് മാത്രം മദ്യപിച്ചാൽ മതിയോ സ്ത്രീകൾക്കും അതിൻ്റെ രുചി അറിയാൻ ആഗ്രഹമില്ലാതില്ല .മദ്യപാനം കേരളത്തിൽ സ്ത്രീകളിലും കൂടി വരുന്നുണ്ട്. പുരുഷനെപ്പോലെ വിഷമങ്ങൾ മറക്കാൻ സ്ത്രീകളും ഇപ്പോൾ മദ്യത്തെ സമീപിക്കാറുണ്ട്.

മദ്യപിച്ച് ലക്കുകെട്ട വീട്ടമ്മയെ കാറിനുള്ളിൽ കണ്ടത്. അവിട്ടം ദിവസം വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. വാഹനം ഓടിക്കുവാൻ കഴിയാത്ത വിധം മദ്യപിച്ചിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും പകുതിയോളം കുടിച്ച ഒരു മദ്യ കുപ്പിയും (പൈന്റ് ) കിട്ടിയിട്ടുണ്ട്.

നാട്ടുകാർ പോലീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസ് സ്ഥലത്തെത്തിയെങ്കിലും മദ്യ ലഹരിയിൽ ആയിരുന്ന വീട്ടമ്മയെ പോലീസ് വാഹനത്തിൽ കയറ്റാനോ നടപടിയെടുക്കാനോ കഴിഞ്ഞില്ല. ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്. എച്ച്. ഒ സംഭവ സ്ഥലത്തെത്തി അവരുടെ കാറിൽ തന്നെ വീട്ടമ്മയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.സ്വകാര്യതയെ നമുക്ക് കടന്നാക്രമിക്കാതിരിക്കാം .മദ്യം കുടിക്കട്ടെ അതിനാരും തെറ്റ് പറയരുത് ലക്ക് കെട്ട് വണ്ടി ഓടിച്ചാൽ ഉണ്ടാകാവുന്ന ദുരിതം അത് മാത്രമാണ് പ്രശ്നം.

 


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading