ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് ബലി ബലിപെരുന്നാൾ നൽകുന്നതെന്നും മതസൗഹാർദവും നാടിന്റെ സമാധാനവും നിലനിർത്താൻ ഈദാഘോഷം ഉപയോഗപ്പെടുത്തണമെന്നും ഇമാം ഹാഫിള് ഷാക്കിർ ഹുസൈൻ മൗലവി അഭിപ്രായപ്പെട്ടു.
കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) കല്ലമ്പലം യൂണിറ്റിന്റെയും സലഫി മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ ഈദ് നമസ്കാരത്തിനും ഖുത്ബയ്ക്കും നേതൃത്വം നൽകുകയായിരുന്നു ഇമാം.
പാരസ്പര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചിന്തകൾക്ക് ശക്തി പകരണം. അനീതിയ്ക്കും, അരുതായ്മകൾക്കു മെതിരെയുള്ള സന്ധിയില്ലാ സമരം അനിവാര്യമാണെന്നും ഇമാം “ഖുത്തുബ” പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
പാലസ്തീനിലെ യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളടക്കമുള്ള ജനതയ്ക്ക് വേണ്ടിയും, കുവൈത്ത് – മൻഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയും ഈദ്ഗാഹിൽ പ്രത്യേക പ്രാർത്ഥന നടത്തി.
സ്ത്രീകൾ അടക്കം നിരവധി വിശ്വാസികൾ ബലിപെരുന്നാൾ നമസ്കാരത്തിലും ഖുതുബയിലും പങ്കെടുത്തു. റിലീഫ് പ്രവർത്തനങ്ങൾ, “ഉളുഹിയത്ത് ” കർമ്മം എന്നിവ ഇക്കൊല്ലവും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.