പൊന്നാനി: സമകാലിക ഇന്ത്യയിൽ ഓത്തുപള്ളികൾ അടച്ചുപൂട്ടാൻ വെമ്പുന്നവർ ചരിത്രം ഓർക്കണമെന്നും ഇന്ന് കാണുന്ന പല ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളുടെയും തുടക്കം ഓത്തുപള്ളികളായിട്ടായിരുന്നെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഫാറൂഖ് കോളെജ് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സ്വത്തുക്കൾ വഖ്ഫ് ചെയ്തുനൽകുക പതിവായിരുന്നെന്നും അതിന്റെ ഗുണം ലഭിച്ചത് ഏതെങ്കിലും വിഭാഗക്കാർക്ക് മാത്രമല്ലെന്നും നാനാവിധ മതസ്ഥർക്ക് പഠിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ നൂറ്റാണ്ടുകൾക്കു മുന്നേ വിദ്യാഭ്യാസത്തിനു ചുക്കാൻ പിടിക്കാൻ മുന്നിൽ നിന്ന സ്ഥാപനമാണ്. വർഗീയതയെ ചെറുക്കാനും സാംസ്കാരികത വളർത്താനും നിലനിൽക്കുന്ന സ്ഥാപനങ്ങളെ സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും സമദാനി പറഞ്ഞു. പൊന്നാനി എം.ഐ ട്രെയിനിങ് കോളേജിൽ 2022-2024 വർഷത്തെ ബി.എഡ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് സമദാനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.നസീറലി എം.കെ, മഊനത്തുൽ ഇസ്ലാം സഭ സെക്രട്ടറി എ.എം അബ്ദുസ്സമദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ വി.കെ.എം ഷാഫി എന്നിവർ സംസാരിച്ചു. സി എ.എം.എ കരീം, മുത്തുക്കോയ തങ്ങൾ , ലുഖ്മാൻ തങ്ങൾ, അഹമ്മദ് ബാഖഫി തങ്ങൾ, കെ.വി ഹബീബുള്ള, ടി.ടി ഇസ്മായിൽ, മുഹമ്മദ് സലിം, മുഹമ്മദ് ഇഖ്‌ബാൽ, ബേബി പാർവതി, നബീൽ തെക്കേലക്കത്, അബ്ദുൽ മനാഫ്, ജെർജീസ് റഹ്‌മാൻ, ഷീബ എ.വി, ഫാത്തിമ പി.പി, ഷംസു പി.പി, മുഹമ്മദ് സഫീർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ബിരുദദാന ചടങ്ങിനെത്തുടർന്ന് പൊന്നാനിയിലെ പ്രശസ്ത കലാകാരന്മാരായ താജുദ്ദീൻ, നസീർ, ഹംസ, വിനു പത്തോടി, ആമേൻ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.