വിവാദ കാഫിർ പോസ്റ്റ് ഗത്യന്തരമില്ലാതെ പിൻവലിച്ചു. പ്രൊഫൈൽ ലോക്ക് ചെയ്തു.

വടകര : സി.പിഎം നേതാവ് ലതിക വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതും അത് വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതായും അതിനാൽ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും വടകര എം എൽ എ കെ കെ രമ ആവശ്യപ്പെട്ടു. ലതികയുടെ പേജിൽ നിന്നും വന്നതാണ് ഇത്തരം പ്രശനങ്ങൾ ഉണ്ടായതെന്നും കെ.കെ രമ ആവർത്തിച്ചു. ഇപ്പോൾ തെറ്റ് മനസ്സിലാക്കി പിൻവലിച്ചത് എങ്ങനെ അംഗീകരിക്കാനാവും. അതേ സമയം വിവാദ കാഫിർ സ്ക്രിൻ ഷോട്ട് പോസ്റ്റ് കെ.കെ ലതിക പിൻവലിക്കുകയും പ്രൊഫൈൽ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.